കേരളത്തിലെ വാര്‍ത്താ ചാനലുകളുടെ ബാര്‍ക്ക് റേറ്റിങ്ങിനെ ചൊല്ലി പോര് മുറുകുന്നു. ബാര്‍ക്ക് റേറ്റിങ്ങിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു  മീഡിയാ വണ്ണും  24 ന്യൂസും. 100 കോടി രൂപ ബാര്‍ക്കിലെ ഒരു ഉദ്യോഗസ്ഥനു ക്രിപ്‌റ്റോ കറന്‍സിയായി ഒരു ചാനല്‍ ഉടമ കൈക്കൂലിയായി നല്‍കിയെന്നും ആരോപണം

ബാര്‍ക്ക് റേറ്റിങ്ങിന്റെ അടിസ്ഥാനമാക്കിയാണ് ചാനലുകളുടെ പരസ്യവരുമാനം. പിന്നില്‍ പോയാല്‍ വരുമാനം കുറയും.. അതു വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിക്കും. ഇമേജും തകരും. ഓരോ കേബിള്‍ ടിവി നെറ്റുവര്‍ക്കുകളിലും സാറ്റലൈറ്റ് സ്ലോട്ടിനുമായി കോടികള്‍ ചാനലുകള്‍ മുടക്കുന്നുണ്ട്.

New Update
news chanel head

കോട്ടയം: കേരളത്തിലെ ടെലിവിഷന്‍ ചാനലുകളുടെ ബാര്‍ക്ക് റേറ്റിങ്ങിനെ ചൊല്ലി പോര് മുറുകുന്നു. മീഡിയാ വണ്ണും  24 ന്യൂസുമാണു ബാര്‍ക്ക് റേറ്റിങ്ങിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു രംഗത്തു വന്നിരുന്നു. തുടര്‍ച്ചായായി 24 ന്യൂസ് മൂന്നാം സ്ഥാനത്തും മീഡിയാ വണ്‍ ബാര്‍ക്കില്‍ നിന്നു പുറത്തു പോവുകയും ചെയ്തിരുന്നു.

Advertisment

കാലങ്ങളായി അവസാന സ്ഥാനക്കാരായിരുന്നു മീഡിയാ വണ്‍. റേറ്റിങ്ങില്‍ മീഡിയാ വണ്‍ രണ്ടക്കം കണ്ടത് അപൂര്‍വമായി മാത്രം. വര്‍ഷങ്ങളായി ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത് ഏഷ്യാനെറ്റ് ന്യൂസാണ്. രണ്ടാം സ്ഥനാത്ത് റിപ്പോര്‍ട്ടര്‍ ടിവിയും.  


ബാര്‍ക്ക് റേറ്റിങ്ങിന്റെ അടിസ്ഥാനമാക്കിയാണ് ചാനലുകളുടെ പരസ്യവരുമാനം. പിന്നില്‍ പോയാല്‍ വരുമാനം കുറയും.. അതു വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിക്കും. ഇമേജും തകരും. ഓരോ കേബിള്‍ ടിവി നെറ്റുവര്‍ക്കുകളിലും സാറ്റലൈറ്റ് സ്ലോട്ടിനുമായി കോടികള്‍ ചാനലുകള്‍ മുടക്കുന്നുണ്ട്.


ഇതോടെയാണു ബാര്‍ക്കിന്റെ വിശ്വാസ്യത മീഡിയാ വണ്ണും  24 ന്യൂസും ചോദ്യം ചെയ്യുന്നത്. ബാര്‍ക്കിലെ തട്ടപ്പുകള്‍ കാട്ടി  മീഡിയാ വണ്‍ നല്‍കിയ പരാതി പോലീസ് സ്വകീകരിച്ചിട്ടുണ്ട്.

ഇതോടൊപ്പം ചാനല്‍ ഉടമ കോടികള്‍ കൊടുത്ത് റേറ്റിങ് അനുകൂലമാക്കിയെന്നു കെ.ടി.എഫ് പ്രസിഡന്റ് ആര്‍.ശ്രീകണ്ഠന്‍ നായര്‍ മുഖ്യമന്ത്രിക്കു പരാതിയും നല്‍കി. യുട്യൂബിലെ കാഴ്ചക്കാരുടെ എണ്ണം കൂട്ടാന്‍ ഫോണ്‍ ഫാമിങ് നടത്തിയെന്നും പരാതിയുണ്ട്.


100 കോടി രൂപ ബാര്‍ക്കിലെ ഒരു ഉദ്യോഗസ്ഥന് ക്രിപ്‌റ്റോ കറന്‍സിയായി ഒരു ചാനല്‍ ഉടമ കൈക്കൂലിയായി നല്‍കിയെന്നാണ് ആരോപണം. 


കേരള ടെലിവിഷന്‍ ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റ് എന്ന നിലക്കാണ് ശ്രീകണ്ഠന്‍ നായര്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കുന്നത്.

മലേഷ്യ, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളിലെ ഫോണ്‍ ഫാമിങ് ഏജന്‍സികള്‍ക്ക് കോടികള്‍ നല്‍കി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് യൂട്യൂബ് വ്യൂവര്‍ഷിപ്പ് ഉയര്‍ത്തി റേറ്റിങ് തട്ടിപ്പിനു പശ്ചാത്തലമൊരുക്കിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

24 ന്യൂസാണ് ചാനല്‍ ഉടമയും ബാര്‍ക് ഏജന്‍സിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.

ബാര്‍ക് ഉദ്യോഗസ്ഥനും ചാനല്‍ ഉടമയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെയും വാട്‌സാപ്പ് ചാറ്റുകളുടെയും വിശദാംശങ്ങളും 24 പുറത്തുവിട്ടിട്ടുണ്ട്. ഇതോടെ ബാര്‍ക്കിനെ ചൊല്ലിയുള്ള വിവാദവും പോരും വാര്‍ത്താ ചാനലുകള്‍ക്കിടയില്‍ സീജവമാവുകയാണ്.

Advertisment