കരടിയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തി. അട്ടപ്പാടി മേലെ ഭൂതയാര്‍, ഇടവാണി മേഖലകളില്‍ ജനങ്ങള്‍ക്ക് ശല്യമായിരുന്ന കരടിയാണ്

 കരടിയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തി. അട്ടപ്പാടി മേലെ ഭൂതയാര്‍, ഇടവാണി മേഖലകളില്‍ ജനങ്ങള്‍ക്ക് ശല്യമായിരുന്ന കരടിയാണ്

New Update
Bear-Attappadi

അട്ടപ്പാടി: അട്ടപ്പാടി മേലെ ഭൂതയാര്‍, ഇടവാണി മേഖലകളില്‍ ജനങ്ങള്‍ക്ക് ശല്യമായിരുന്ന കരടിയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തി. കരടിയുടെ പാദത്തില്‍ ആന ചവിട്ടി എന്നും ഇതിനാലാണ് കരടിക്ക് പരുക്കേറ്റതെന്നും സമീപവാസികള്‍ പറഞ്ഞു.

Advertisment

വനംവകുപ്പിന്റെ അഗളി, പുതൂര്‍ ആര്‍ ആര്‍ ടി  ടീമുകള്‍ സ്ഥലത്തെത്തുകയും കരടിയെ കൂടുവെച്ച് കെണിയില്‍ ആക്കുകയും ചെയ്തു. പരുക്കേറ്റ കരടിയെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോയി.

Advertisment