ശമ്പളം നല്‍കിയില്ലെന്ന് ആരോപണം; ജോലി ചെയ്തിരുന്ന ബ്യൂട്ടിപാര്‍ലര്‍ അടിച്ചുതകര്‍ത്ത യുവാവ് പിടിയില്‍

കഴിഞ്ഞ് 22ന് അര്‍ധരാത്രിയിലാണ് ഇയാള്‍ ബ്യൂട്ടിപാര്‍ലറിന്റെ ഗ്ലാസ് ഡോര്‍ ഉള്‍പ്പെടെ അടിച്ചു തകര്‍ത്തത്.  രണ്ട് മൊബൈല്‍ ഫോണുകളും ആറായിരം രൂപയും കവര്‍ന്നതായും പരാതിയുണ്ട്.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
anil kumar anchal

കോഴിക്കോട്: ശമ്പളം ലഭിച്ചില്ലെന്ന് ആരോപിച്ച് ജോലി ചെയ്തിരുന്ന ബ്യൂട്ടി പാര്‍ലര്‍ അടിച്ചുതകര്‍ത്ത യുവാവ് അറസ്റ്റില്‍. കോഴിക്കോട് ആശോകപുരം കൊട്ടാരം ക്രോസ് റോഡിലുള്ള അഡോണിസ് ബ്യൂട്ടി പാര്‍ലറില്‍ അതിക്രമം നടത്തിയ  കൊല്ലം അഞ്ചല്‍ സ്വദേശിയായ അനില്‍ ഭവനില്‍ കെ അനില്‍ കുമാറി (26) നെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisment

കഴിഞ്ഞ് 22ന് അര്‍ധരാത്രിയിലാണ് ഇയാള്‍ ബ്യൂട്ടിപാര്‍ലറിന്റെ ഗ്ലാസ് ഡോര്‍ ഉള്‍പ്പെടെ അടിച്ചു തകര്‍ത്തത്.  രണ്ട് മൊബൈല്‍ ഫോണുകളും ആറായിരം രൂപയും കവര്‍ന്നതായും പരാതിയുണ്ട്. സി സി ടി വി ദൃശ്യങ്ങളും മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ്  പ്രതി കുടുങ്ങിയത്.

Advertisment