ദേശീയ പാതയോരങ്ങളിൽ ഇനി തേനീച്ച ഇടനാഴികളും. തേനീച്ചകൾക്ക് പരാഗണത്തിനും തേൻ ഉത്പാദനത്തിനുമായി വർഷം മുഴുവൻ പൂക്കുന്ന ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കും. ലക്ഷ്യം തേൻ ഉത്പാദനം കൂട്ടലും കയറ്റുമതിക്ക് വഴിയൊരുക്കലും. ദേശീയപാതയ്ക്ക് ഇരുവശവും തോട്ടങ്ങൾ സൃഷ്ടിക്കും. ഇക്കൊല്ലം 40 ലക്ഷം മരങ്ങൾ നടും. ഇനിയുള്ള യാത്രകളിൽ ദേശീയപാതയോരത്ത് പൂക്കളും പൂമണവും നിറയും

ദേശീയപാതയിൽ സ്ഥാപിക്കുന്ന 'തേനീച്ച ഇടനാഴി'യിൽ വർഷം മുഴുവനും തേനീച്ചയ്ക്ക് അനുയോജ്യമായ സസ്യജാലങ്ങൾ വളർത്തും. പൂക്കുന്ന മരങ്ങളും സസ്യങ്ങളും ഉൾക്കൊള്ളുന്ന ഈ ഇടങ്ങൾ വർഷം മുഴുവനും പൂവിന്റെയും പൂമ്പൊടിയുടെയും ലഭ്യത ഉറപ്പാക്കും. 

New Update
bees in garden
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ദേശീയ പാതയോരങ്ങളിൽ ഇനി തേനീച്ച ഇടനാഴികളും വരുന്നു. കേരളത്തിലടക്കം വികസിപ്പിക്കുന്ന ദേശീയപാതയുടെ വശങ്ങളിലാവും തേനീച്ച ഇടനാഴികൾ സ്ഥാപിക്കുക. 

Advertisment

ദേശീയപാത അതോറിട്ടിയാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. യാത്രക്കാർക്കും വാഹനങ്ങൾക്കും ദോഷകരമാവാത്ത തരത്തിൽ തേനീച്ചകളുടെ ആവാസ വ്യവസ്ഥയൊരുക്കുകയാണ്. 

flowers on road side


തേൻ ഉത്പാദനം വൻതോതിൽ കൂട്ടാനും കയറ്റുമതിക്ക് വഴിയൊരുക്കാനും ലക്ഷ്യമിട്ടാണ് തേനീച്ച ഇടനാഴികൾ സ്ഥാപിക്കുക. ഇന്ത്യൻ തേനിന് വിദേശത്ത് വൻ ഡിമാന്റാണുള്ളത്. ചുരുക്കത്തിൽ ദേശീയപാതയോരത്തെ തേനീച്ച ഇടനാഴികൾ രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന ഖനിയായി മാറുമെന്നുറപ്പ്.


ദേശീയപാതയിൽ സ്ഥാപിക്കുന്ന 'തേനീച്ച ഇടനാഴി'യിൽ വർഷം മുഴുവനും തേനീച്ചയ്ക്ക് അനുയോജ്യമായ സസ്യജാലങ്ങൾ വളർത്തും. പൂക്കുന്ന മരങ്ങളും സസ്യങ്ങളും ഉൾക്കൊള്ളുന്ന ഈ ഇടങ്ങൾ വർഷം മുഴുവനും പൂവിന്റെയും പൂമ്പൊടിയുടെയും ലഭ്യത ഉറപ്പാക്കും. 

honey comb

പരാഗണത്തെയും തേനീച്ചകളെയും ഈ ഇടനാഴിയിൽ സംരക്ഷിക്കപ്പെടും. പരാഗണ സേവനങ്ങൾ, കാർഷിക, ഹോർട്ടികൾച്ചറൽ ഉല്പാദനക്ഷമത, മൊത്തത്തിലുള്ള പാരിസ്ഥിതിക സന്തുലിതാവസ്ഥ എന്നിവ കൂടി പരിഗണിച്ചായിരിക്കും തേനീച്ച ഇടനാഴികളൊരുക്കുക. തേനീച്ചകളും മറ്റ് പരാഗണകാരികളും നേരിടുന്ന പാരിസ്ഥിതിക സമ്മർദ്ദം കുറയ്ക്കാനും ഈ സംരംഭം സഹായിക്കും.
 
'തേനീച്ച ഇടനാഴികൾ' സൃഷ്ടിക്കുന്നതിനായി ദേശീയ പാതാ അതോറിട്ടി ദേശീയപാതയ്ക്ക് ഇരുവശവും തോട്ടങ്ങൾ സൃഷ്ടിക്കും. 


പൂന്തേനും പരാഗണവും ധാരാളമുള്ള ചെടികൾ നട്ടുപിടിപ്പിച്ചും, പൂക്കുന്ന കളകളെ വിരിയാൻ അനുവദിച്ചും, ഒപ്പം പരാഗണകാരികൾക്ക് പ്രയോജനകരമായ ഉണങ്ങിയ മരത്തടികളും പൊള്ളയായ മരത്തടികളും നിലനിർത്തിക്കൊണ്ടുമായിരിക്കും തേനീച്ച ഇടനാഴികൾ സൃഷ്ടിക്കുക. മരങ്ങൾ, കുറ്റിച്ചെടികൾ, ഔഷധസസ്യങ്ങൾ, പുല്ലുകൾ എന്നിവ ചേർന്ന സവിശേഷ സംരംഭമാണിത്.


wape karange

വർഷം മുഴുവനും തുടർച്ചയായി പൂവിടുന്ന ആവാസ വ്യവസ്ഥ നിലനിർത്തുന്നതിന്, വ്യത്യസ്ത ഋതുഭേദങ്ങളിൽ ഇടയ്ക്കിടെ പൂവിടുന്നതുമായ ചെടികളാവും തേനീച്ച ഇടനാഴിയിൽ നട്ടുപിടിപ്പിക്കുക. 

വേപ്പ്, കരഞ്ച്, മഹുവ, പലാഷ്, ബോട്ടിൽ ബ്രഷ്, ജാമുൻ, സിരിസ് എന്നിവയുൾപ്പെടെയുള്ള തദ്ദേശീയ വൃക്ഷങ്ങളും സസ്യങ്ങളും ദേശീയപാതയോരങ്ങളിൽ നട്ടുപിടിപ്പിക്കും. 

palash mahuva

കാർഷിക-കാലാവസ്ഥാ സാഹചര്യങ്ങളും പ്രാദേശിക അനുയോജ്യതയും അനുസരിച്ച്, അത്തരം ഇടനാഴികൾ ദേശീയപാതാ ഭാഗങ്ങളിലും എൻ.എച്ച്.എ.ഐയുടെ കീഴിലുള്ള മറ്റ് ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലും വികസിപ്പിക്കും. 


തേനീച്ചകളുടെയും കാട്ടുതേനീച്ചകളുടെയും ശരാശരി തീറ്റതേടൽ ദൂരത്തിന് അനുസൃതമായി, 500 മീറ്റർ മുതൽ ഒരു കിലോമീറ്റർ വരെ ഇടവിട്ട് പൂച്ചെടികളുടെ കൂട്ടങ്ങൾ നടാൻ കഴിയുന്ന പ്രദേശങ്ങൾ ദേശീയ പാതാ അതോറിട്ടി കണ്ടെത്തും.  2026-27ൽ  മൂന്ന് പരാഗണ ഇടനാഴികൾ വികസിപ്പിക്കും.


siris jamun bottie brush

2026-27 വർഷത്തിൽ ദേശീയപാതയോരങ്ങളിൽ  40 ലക്ഷം മരങ്ങൾ നടാൻ എൻ.എച്ച്.എ.ഐ പദ്ധതിയിടുന്നു.  അതിൽ 60 ശതമാനവും തേനീച്ച ഇടനാഴി സംരംഭത്തിന് കീഴിലാണ് നടുക. പാരിസ്ഥിതിക പരിണിത ഫലങ്ങൾ വർദ്ധിപ്പിക്കാനും, പരാഗണകാരികളുടെ സംരക്ഷണത്തിനും ഇത് ഉപകരിക്കുമെന്നാണ് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചത്.

Advertisment