/sathyam/media/media_files/2025/10/04/1000282842-2025-10-04-14-32-16.webp)
കോ​ട്ട​യം: കെ​എ​സ്ആ​ര്‍​ടി​സി​യ്ക്കു സ​മീ​പം ന​ടു​റോ​ഡി​ല്‍ ബി​യ​ര്‍​കു​പ്പി എ​റി​ഞ്ഞു​പൊ​ട്ടി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച യു​വാ​ക്ക​ളെ​ക്കൊ​ണ്ട് റോ​ഡ് വൃ​ത്തി​യാ​ക്കി​ച്ച് പോ​ലീ​സ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ര​ണ്ട് യു​വാ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു.
വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. റോ​ഡി​ലാ​കെ ചി​ല്ല് ചി​ത​റി​ക്കി​ട​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
ഇ​തോ​ടെ സം​ഘ​ത്തി​ലെ ഒ​രാ​ള്‍ ഓ​ടി​ര​ക്ഷ​പെ​ട്ടു. മ​റ്റൊ​രാ​ളെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് പി​ടി​കൂ​ടി. തു​ട​ര്‍​ന്ന് സ​മീ​പ​ത്തെ ക​ട​യി​ല്‍ നി​ന്നും ചൂ​ല്‍ വാ​ങ്ങി​യ ശേ​ഷം റോ​ഡ് അ​ടി​ച്ചു വൃ​ത്തി​യാ​ക്കി​ച്ചു. സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ശേ​ഷം വി​ട്ട​യ​ച്ചു.