ശബരിമല വിമാനത്താവള പദ്ധതിക്ക് എതിരല്ലെന്നു ബിലീവേഴ്‌സ് ചര്‍ച്ച്. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ബിലീവേഴ്സ് ചര്‍ച്ചിനു മാത്രമെന്നു തെളിഞ്ഞു. ലാന്‍ഡ് അക്വ്യൂസേഷന്‍ ആക്ട് പ്രകാരം എല്ലാ നിയമ നടപടികളും പാലിച്ചുകൊണ്ടു സര്‍ക്കാരിനു സ്ഥലമേറ്റെടുപ്പുമായി മുന്നോട്ടുപോകാമെന്നു ബിലീവേഴ്സ് ചര്‍ച്ച്. സര്‍ക്കാര്‍ അപ്പീലുപോകുമോ, സ്ഥലമേറ്റെടുക്കുമോ !

ശബരി എയര്‍പ്പോര്‍ട്ടില്‍ ഇരട്ട പ്രഹരമേറ്റാണു സര്‍ക്കാര്‍ നില്‍ക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. 

New Update
cheruvalli estate-3
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ശബരിമല വിമാനത്താവള പദ്ധതിക്ക് എതിരല്ലെന്നു ബിലീവേഴ്‌സ് ചര്‍ച്ച്. ലാന്‍ഡ് അക്വ്യൂസേഷന്‍ ആക്ട് പ്രകാരം എല്ലാ നിയമ നടപടികളും പാലിച്ചുകൊണ്ടു സര്‍ക്കാരിനു സ്ഥലമേറ്റെടുപ്പുമായി മുന്നോട്ടുപോകാമെന്നു ബിലീവേഴ്സ് ചര്‍ച്ച് ഭാരവാഹികള്‍. 

Advertisment

മുന്‍പു വിഷയത്തില്‍ സഭാ സിനഡ് ചേര്‍ന്നു തീരുമാനമെടുത്തിരുന്നു. ആ തീരുമാനത്തില്‍ തന്നെ സഭ ഇപ്പോഴും നില്‍ക്കുന്നു. സര്‍ക്കാര്‍ പദ്ധതിയനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്‍കുമെന്ന് സഭ അറിയിച്ചു.


ശബരി എയര്‍പ്പോര്‍ട്ടില്‍ ഇരട്ട പ്രഹരമേറ്റാണു സര്‍ക്കാര്‍ നില്‍ക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. 

വിമാനത്താവള പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി എത്രയാണെന്നു ശാസ്ത്രീയമായി വിലയിരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. 

ഇതിനു പിന്നാലെയാണു ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചു പാലാ സബ്കോടതിയിലെ കേസിലും ബിലീവേഴ്‌സ് ചര്‍ച്ചിന് അനുകൂലമായി വിധി വന്നത്.

പിണറായി സര്‍ക്കാരിന്റെ സ്വപ്നപദ്ധതി എന്നൊക്കെ വീമ്പിളക്കിയ സിപിഎമ്മിനും മുന്നണിക്കും കോടതി വിധി വലിയ തിരിച്ചടിയായി. 


വലിയ വിമാനത്താവളത്തിനുപോലും 1200 ഏക്കര്‍ ഭൂമി മതിയാകും എന്നിരിക്കെ എന്തിനാണ് ഇത്രയേറെ ഭൂമി എന്ന കോടതിയുടെ ചോദ്യത്തിനു വ്യക്തമായ മറുപടി പറയാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല എന്നത് ഇടപാടില്‍ ദുരൂഹതയുണ്ടെന്ന വാദം പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്.


2,263 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റും സ്വകാര്യ വ്യക്തികളുടെ 307 ഏക്കര്‍ ഭൂമിയും ഏറ്റെടുക്കാനാണു വിജ്ഞാപനം പുറപ്പെട്ടുവിച്ചത്. 

2017 ജൂലൈയിലാണു വിമാനത്താവള പദ്ധതിക്കു ചെറുവള്ളി എസ്റ്റേറ്റ് അനുയോജ്യമെന്നു കണ്ടെത്തിയത്. സംസ്ഥാനത്തെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമെന്ന അവകാശവാദം ഉയര്‍ത്തിയാണു വിജ്ഞാപനമിറക്കിയത്. 

രണ്ടു കോടതിയിലെ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അപ്പീലുപോകുമോ ബീലീവേഴ്‌സ് ചര്‍ച്ചില്‍ നിന്നു സ്ഥലമേറ്റെടുത്തു മുന്നോട്ടു പോകുമോ എന്നാണിനി കാത്തിരുന്നു കാണേണ്ടത്.

Advertisment