വയറു കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വരുത്തുന്ന മൂന്ന് തെറ്റുകള്‍ നോക്കാം

കാര്‍ബോ അമിതമായി കഴിക്കുന്നത് മൂലം നിങ്ങളുടെ ശരീരത്തിലെ കോർട്ടിസോളിന്‍റെ അളവ് വർദ്ധിക്കുകയും, അത് പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഇത് നിങ്ങളുടെ വയറില്‍ കൊഴുപ്പടിയാന്‍ കാരണമാകും.

author-image
ടെക് ഡസ്ക്
New Update
fgfddsfser

വയറില്‍ കൊഴുപ്പ് അടിയുന്നത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. പ്രോട്ടീൻ, ഫൈബർ തുടങ്ങിയ പ്രധാന പോഷകങ്ങൾ ഉള്‍പ്പെടുത്താതെ നിങ്ങളുടെ ഭക്ഷണം കാർബോഹൈഡ്രേറ്റ് സമ്പുഷ്ടമാക്കുമ്പോൾ, അത് വയറിലെ കൊഴുപ്പിലേയ്ക്ക് നയിച്ചേക്കാം. കാർബോഹൈഡ്രേറ്റുകൾ പ്രധാനമായും ഗ്ലൂക്കോസ് ആണെന്നും അവ നിങ്ങളുടെ പഞ്ചസാരയുടെ അളവ് ഉടനടി വർദ്ധിപ്പിക്കുന്നു.

Advertisment

ഉയർന്ന പഞ്ചസാരയുടെ അളവ് നിങ്ങളുടെ ശരീരത്തിലെ കോർട്ടിസോളിന്‍റെ അളവ് വർദ്ധിപ്പിക്കും. ഇത് വയറിലെ കൊഴുപ്പിലേയ്ക്ക് നയിച്ചേക്കാം. അതിനാല്‍ വയറു കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കാര്‍ബോ അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി കുറയ്ക്കുക. അതുപോലെ പാക്കറ്റ് ഭക്ഷണങ്ങളും ഒഴിവാക്കുക.

കാര്‍ബോ അമിതമായി കഴിക്കുന്നത് മൂലം നിങ്ങളുടെ ശരീരത്തിലെ കോർട്ടിസോളിന്‍റെ അളവ് വർദ്ധിക്കുകയും, അത് പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഇത് നിങ്ങളുടെ വയറില്‍ കൊഴുപ്പടിയാന്‍ കാരണമാകും. അതിനാല്‍ കാര്‍ബോയും പഞ്ചസാരയും ബേക്കറി ഭക്ഷണങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക.

ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ വിശപ്പ് കൂടും. അത്തരത്തില്‍ കൂടുതൽ ഭക്ഷണം കഴിക്കുമെന്ന് കലോറിയും കൊഴുപ്പും അടിയുകയും അത് നിങ്ങളുടെ വയറിലെ കൊഴുപ്പായി ശേഖരിക്കപ്പെടുകയും ചെയ്യുന്നു. അതിനാല്‍ വയറു കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളം ധാരാളം കുടിക്കുക. വെള്ളം കുടിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

belly-fat-food-mistakes
Advertisment