നഗരവത്ക്കരണത്തിന്റെയും വ്യവസായവത്ക്കരണത്തിന്റെയും ഫലമായി കായികമായ ജോലികളില്‍ നിന്ന് അധികം മേലനങ്ങേണ്ടതില്ലാത്ത തരം ജോലികളിലേക്കു യുവാക്കളില്‍ നല്ലൊരു ശതമാനവും മാറിയതാണ് ഇതിനുള്ള കാരണമെന്ന് എയിംസിലെ എന്‍ഡോക്രൈനോളജി കണ്‍സള്‍ട്ടന്റ് ഡോ. ഹിമിക ചൗള എച്ച്ടി ലൈഫ്‌സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഡെസ്‌ക് ജോലികളിലെ വര്‍ദ്ധനയ്‌ക്കൊപ്പം സംസ്‌കരിച്ച ഭക്ഷണത്തിന്റെയും മധുരപാനീയങ്ങളുടെയും ഉയര്‍ന്ന കലോറിയുള്ള സ്‌നാക്കുകളുടെയും അമിത ഉപയോഗവും അമിതവണ്ണത്തിനും പ്രമേഹത്തിനും കാരണമാകുന്നു. സന്തുലിത ഭക്ഷണക്രമവും നിത്യവുമുളള വ്യായാമവുമാണ് ഈയവസ്ഥയ്ക്കുള്ള പരിഹാരമായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.
സന്തുലിതമായ തോതിലുള്ള ഹ്രസ്വ ഭക്ഷണങ്ങള്‍ ഇടയ്ക്കിടെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ തോതിനെ നിയന്ത്രിക്കുമെന്ന് ഡോ. ഹിമിക കൂട്ടിച്ചേര്‍ത്തു. ഇടയ്ക്കിടെയുള്ള ആരോഗ്യ പരിശോധനകള്‍ പ്രമേഹം പോലുള്ള പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് ജീവിതശൈലി മാറ്റം വരുത്താന്‍ സഹായകമാണ്.
പ്രമേഹ രോഗികൾക്കു രുചിയോടെ കഴിക്കാൻ 5 ഹെൽത്തി വിഭവങ്ങൾ ദീര്‍ഘകാല സമ്മര്‍ദ്ദവും കുടവയറും ചയാപചയ തകരാറുണ്ടാക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധത്തിലേക്കും പിന്നീട് പ്രമേഹത്തിലേക്കും നയിക്കാം. വ്യക്തികളുടെ ജീവിതത്തില്‍ വര്‍ദ്ധിച്ചു വരുന്ന സമ്മര്‍ദ്ദത്തെ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതും പ്രമേഹം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു.