ബെം​ഗളൂരു മലയാളികൾക്ക് ആശ്വാസം: എറണാകുളം- ബംഗളൂരു വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ശനിയാഴ്ച; മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും

വാരാണസിയില്‍ നടക്കുന്ന ചടങ്ങില്‍ കേരളത്തിലേത് അടക്കം നാലു വന്ദേഭാരത് സര്‍വീസുകളാണ് നരേന്ദ്രമോദി ഫ്ലാ​ഗ് ഓഫ് ചെയ്യുക

New Update
vande bharat

കൊച്ചി: എറണാകുളം- ബംഗളൂരു പുതിയ വന്ദേഭാരത് എക്‌സ്പ്രസ്  ട്രെയിന്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഫ്ലാ​ഗ് ഓഫ് ചെയ്യും.

Advertisment

 രാവിലെ 8 മുതല്‍ 8.30 വരെയാണ് ഉദ്ഘാടനച്ചടങ്ങ്. വാരാണസിയില്‍ നടക്കുന്ന ചടങ്ങില്‍ കേരളത്തിലേത് അടക്കം നാലു വന്ദേഭാരത് സര്‍വീസുകളാണ് നരേന്ദ്രമോദി ഫ്ലാ​ഗ് ഓഫ് ചെയ്യുക.


എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലും ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍ എംഎല്‍എമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ദിവസം വിവിധ സ്റ്റേഷനുകളിലെ ചടങ്ങുകളില്‍ സംബന്ധിക്കും.

തൃശൂര്‍, പാലക്കാട് റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനിന് സ്വീകരണ ചടങ്ങുകളുണ്ടാകും.

എട്ടു കോച്ചുകളുള്ള ട്രെയിനാണ് സര്‍വീസ് നടത്തുക. രാവിലെ 5.10 ന് ബംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്തെത്തും.

തിരികെ 2.20 ന് പുറപ്പെട്ട് രാത്രി 11 ന് ബംഗളൂരുവിലെത്തുന്ന വിധമാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്.

Advertisment