ബംഗളൂരുവില്‍ നിന്നും സംഘം ലഹരിയെത്തിക്കും. തലസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്കടക്കം വില്‍പ്പന. തിരുവനന്തപുരത്ത് നാല് യുവാക്കള്‍ കസ്റ്റഡിയില്‍

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി നാല് പേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.

New Update
students police 23545

തിരുവനന്തപുരം:  ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി നാല് പേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ രണ്ടിനു 31 ഗ്രാം എംഡിഎംഎയുമായി പിടിയിലായ മുഹമ്മദ് ആദിലില്‍ (28) നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍  തമ്പാനൂര്‍ സ്വദേശി വിഷ്ണു എസ്.കുമാര്‍ (24), പേട്ട സ്വദേശി ശിവേക്(24), കരകുളം സ്വദേശി അരവിന്ദ് രാജ്(28), തമിഴ്‌നാട് സ്വദേശി പ്രവീണ്‍(22) എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍  അറസ്റ്റിലായതെന്നു വിഴിഞ്ഞം  പൊലീസ് അറിയിച്ചു. 


Advertisment


പ്രതികളില്‍ ശിവേക്, വിഷ്ണു എന്നിവര്‍ക്ക് ലഹരി സംബന്ധിച്ചു തുമ്പ പൊലീസിലും കേസുണ്ട്. ബംഗളൂരുവില്‍ നിന്നാണ് സംഘം ലഹരി എത്തിക്കുന്നതെന്നു പൊലീസ് പറഞ്ഞു.


തലസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്കടക്കം സംഘം എംഡിഎംഎ എത്തിച്ച് നല്‍കിയിട്ടുണ്ടെന്നാണ് വിവരം ലഭിച്ചത്.  മുഹമ്മദ് ആദിലാണ് മുഖ്യ കണ്ണിയെന്നും പൊലീസ് അറിയിച്ചു.

Advertisment