"കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലരുത്"; ബാർ സമയ മാറ്റത്തിൽ പ്രതിഷേധവുമായി മഹിളാമോർച്ച. സ്ത്രീകളെ സമര രംഗത്തിറക്കി പിണറായി സർക്കാരിനെ കടന്നാക്രമിക്കാൻ ബി ജെ പി

സ്റ്റാർ ഹോട്ടലുകളുടെ പ്രവർത്തന സമയം പുലർച്ചെ മൂന്നുമണിവരെ ആക്കിവർദ്ധിപ്പിച്ചിരിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്ന കാര്യമല്ല.

New Update
bjp

കൊച്ചി : ബാർ സമയം രാത്രി 12 മണി വരെ ആക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയർത്താനാണ് ബി ജെ പി യുടെ ശ്രമം .

Advertisment

മഹിളാ മോർച്ചയെ മുന്നിൽ നിർത്തിയുള്ള സമരമാണ് ഈ വിഷയത്തിൽ ബി ജെ പി സംഘടിപ്പിക്കുക .

എല്ലാം ശരിയാകും, മദ്യത്തിൻറെ ഉപഭോഗം കുറയ്ക്കും എന്നൊക്കെ പറഞ്ഞുകൊണ്ട് അധികാരത്തിൽ വന്ന എൽഡിഎഫ് ഗവൺമെൻറ് ഇന്ന് മദ്യത്തിൻറെ പ്രചാരകന്മാരായി മാറുന്ന കാഴ്ചയാണ് കാണുന്നത് എന്നാണ് മഹിളാ മോർച്ച ആരോപിക്കുന്നത്. 

 ബിവറേജസ് ഷോപ്പുകളുടെ സമയം 10 മണിയിൽ നിന്ന് 12 മണി വരെ ആക്കി വർദ്ധിപ്പിച്ചത്  തീർത്തും പ്രതിഷേധാർഹമായ നടപടിയാണ് എന്ന് മഹിളാ മോർച്ച വ്യക്തമാക്കി. 

സ്റ്റാർ ഹോട്ടലുകളുടെ പ്രവർത്തന സമയം പുലർച്ചെ മൂന്നുമണിവരെ ആക്കിവർദ്ധിപ്പിച്ചിരിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്ന കാര്യമല്ല. 

ഇലക്ഷൻ മുന്നിൽ കണ്ടുകൊണ്ട് വീട്ടമ്മമാരുടെ കണ്ണുനീർ കാണാതെ, മദ്യപന്മാരെയും, മദ്യ രാജാക്കന്മാരെയും പണത്തിനും വോട്ടിനും വേണ്ടി ഒരുപോലെ പ്രീണിപ്പിക്കാൻ, മധ്യശാലകളുടെ പ്രവർത്തന സമയം വർദ്ധിപ്പിച്ചു കൊണ്ട് സംസ്ഥാന സർക്കാർ നടത്തുന്ന ജനദ്രോഹപരമായ നടപടികളിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, എറണാകുളം കച്ചേരിപ്പടിയിലുള്ള എക്സൈസ് കമ്മീഷണർ ഓഫീസിനുമുന്നിൽ  വെള്ളിയാഴ്ച  മഹിളാമോർച്ച എറണാകുളം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തും .

Advertisment