/sathyam/media/media_files/d2x5qRbmlrYd0MJMTpQJ.jpg)
നെഞ്ചെരിച്ചല്‍, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുവരുന്ന അവസ്ഥ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങള്‍ അനുഭവപ്പെടാത്തവര്‍ കുറവായിരിക്കും. തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം ദഹനപ്രശ്നങ്ങള്‍ ദൈനംദിന ജീവിതത്തെ ബാധിക്കുന്നു. ഈ പ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ അറിഞ്ഞുവെക്കാം.
ഫൈബറും വിറ്റാമിനുകളും മിനറലുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയതാണ് ബ്രൊക്കോളി. ബ്രൊക്കോളിയില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനം മെച്ചപ്പെടുത്തും.വിറ്റാമിനുകളാലും പോഷകങ്ങളാലും സമ്പുഷ്ടമാണ് ഈന്തപ്പഴം. ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ശേഷം രാവിലെ വെറുംവയറ്റില്‍ ഇത് കഴിക്കുന്നത് ദഹനം എളുപ്പമാകാനും ശരീരത്തില്‍ ഇരുമ്പിന്റെ അംശം കൂടാനും വിളര്‍ച്ചയെ തടയാനും ഗുണകരമാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധം അകറ്റാനും വലിയ പ്രയോജനപ്പെടും.
വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയതാണ് ഉണക്കമുന്തിരി. ഇവ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. ഇതിനായി രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് ഗുണം ചെയ്യും.
ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് നേന്ത്രപ്പഴം. ഇവ മലബന്ധം തടയാനും വയറിന്റെ ആരോഗ്യത്തിനും വളരെ ഗുണം ചെയ്യും.ചീരയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും ശേഷിയുള്ള ഇലക്കറിയാണ്.