New Update
/sathyam/media/media_files/j6WZeISKn3SpRxQRu5dO.webp)
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ ഓരോ കാറ്റഗറിയിൽ നിന്നും മികച്ച സ്കൂളിനെ തെരഞ്ഞെടുക്കും. മികച്ച സ്കൂളിനുള്ള ഓവറോൾ ചാമ്പ്യൻഷിപ്പിന് ജനറൽ, സ്പോർട്സ് സ്കൂളുകൾ രണ്ട് കാറ്റഗറി ആയി പരിഗണിക്കും.
Advertisment
പോയിന്റ് കൂടുതൽ നേടിയ ജില്ല നിർണയിക്കുന്നത് ജനറൽ, സ്പോർട്സ് വ്യത്യാസം ഇല്ലാതെ രണ്ടു കാറ്റഗറിയിലെ സ്കൂളുകളും നേടുന്ന ആകെ പോയിന്റുകൾ ഒരുമിച്ച് കണക്കാക്കിയാകും
അത്‌ലറ്റിക്‌സിൽ മികച്ച ജനറൽ സ്കൂളിന് നൽകുന്ന സമ്മാനത്തുകയും വർധിപ്പിച്ചു. ഒന്നാം സ്ഥാനക്കാർക്ക് 2.5 ലക്ഷം, രണ്ടാം സ്ഥാനം 1.75 ലക്ഷം, മൂന്നാം സ്ഥാനം 1.25 ലക്ഷം എന്നിങ്ങനെയാണ് വർധിപ്പിച്ച തുക.