ബെവ്‌കോ പ്രീമിയം ഔട്ട്‌ലെറ്റുകളിൽ കാഷ് ഇടപാടുകൾക്ക് വിരാമം: ഫെബ്രുവരി 15 മുതൽ യുപിഐയും കാർഡും വഴി മാത്രം പണമിടപാട്; തിരക്ക് കുറയ്ക്കാനും സുതാര്യത വർധിപ്പിക്കാനുമായി സമ്പൂർണ ഡിജിറ്റലൈസേഷൻ

New Update
bevco1

തിരുവനന്തപുരം: ബെവ്‌കോ പ്രീമിയം ഔട്ട്‌ലെറ്റുകളിൽ പണമിടപാടുകൾ പൂർണമായും ഡിജിറ്റലാകുന്നു. കറൻസി ഇടപാടുകൾ പൂർണമായും അവസാനിപ്പിക്കും.

Advertisment

യുപിഐ, കാർഡ് എന്നിവ വഴി മാത്രമാകും ഇനി ഇടപാടുകൾ നടത്താനാകുക. ഫെബ്രുവരി 15 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. ബെവ്‌കോ എംഡി അർഷിത അട്ടല്ലൂരി ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി.

തിരക്ക് ഒഴിവാക്കാനും ഇടപാടുകൾ കൂടുതൽ സുതാര്യമാക്കാനുമാണ് ഈ നീക്കമെന്നാണ് ബെവ്‌കോ നൽകുന്ന വിശദീകരണം.

Advertisment