New Update
/sathyam/media/media_files/2026/02/12/bevco-high-court-2026-02-12-16-31-05.jpg)
കൊച്ചി: പുതിയ മദ്യ ബ്രാൻഡിന് പേരും ലോഗോയും ക്ഷണിച്ചുകൊണ്ടുള്ള പരസ്യവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് ബെവ്കോ ഹൈക്കോടതിയിൽ.
Advertisment
ഇതുസംബന്ധിച്ച പൊതുതാൽപര്യ ഹർജിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ബെവ്കോ നിലപാട് മാറ്റിയത്. തങ്ങൾ നിലവിൽ മദ്യ ഉൽപ്പാദനത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും അതിനാൽ ബ്രാൻഡിന് പേരിടാനുള്ള മത്സരം നടത്തുന്ന സാഹചര്യം ഉദിക്കുന്നില്ലെന്നും ബെവ്കോ വ്യക്തമാക്കി.
നേരത്തെ, പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിന്ന് പുറത്തിറക്കുന്ന മദ്യത്തിന് പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നൽകുമെന്ന് ബെവ്കോ അറിയിച്ചിരുന്നു.
എന്നാൽ മദ്യത്തിന് പരസ്യം നൽകുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹർജി എത്തിയതോടെയാണ് ബെവ്കോ മലക്കം മറിഞ്ഞത്. ഹർജിയിൽ ഹൈക്കോടതി സർക്കാരിനും ബെവ്കോയ്ക്കും നോട്ടീസ് അയച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us