/sathyam/media/media_files/2026/02/12/bevco-high-court-2026-02-12-16-31-05.jpg)
കൊച്ചി: ഹൈക്കോടതിയിൽ ഹർജി നിലനിൽക്കെ സർക്കാരിന്റെ പുതിയ ബ്രാൻഡിക്ക് പേരിട്ട നടപടിയിൽ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിപ്പോർട്ട് തേടി.
'മിന്നൽ മാജിക്' അഥവാ 'എം.എം ബ്രാൻഡി' എന്ന പേരിൽ മദ്യം പുറത്തിറക്കാനുള്ള നീക്കത്തിനെതിരെ കൊല്ലം സ്വദേശി എം.എം. സഞ്ജീവ് കുമാർ നൽകിയ പരാതിയിലാണ് മ്യൂസിയം പോലീസിനോട് ബുധനാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കെ പുതിയ പേര് നൽകിയത് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ലൈസൻസ് ഇല്ലാത്ത മദ്യത്തിന്റെ ഉൽപ്പാദനം വ്യാജമദ്യ നിർമ്മാണത്തിന് തുല്യമാണെന്നും, അതിനാൽ ബെവ്‌കോ, മലബാർ ഡിസ്റ്റലറീസ് മാനേജിങ് ഡയറക്ടർമാർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നുമാണ് ഹർജിക്കാരന്റെ പ്രധാന ആവശ്യം.
ഹൈക്കോടതിയുടെ കർശന നിർദ്ദേശം മറികടന്ന് ഇന്നലെ മേനോൻപാറയിൽ മദ്യത്തിന്റെ നിർമ്മാണം ആരംഭിച്ചിരുന്നു. അതേസമയം, സർക്കാരിന്റെ ഈ നടപടിക്കെതിരെ സഞ്ജീവ് കുമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സത്യഗ്രഹവും ആരംഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us