തിരുവനന്തപുരം: രാത്രി രാത്രി 9 മണി കഴിഞ്ഞ് മദ്യം വാങ്ങാന്‍ ആളെത്തിയാലും മദ്യം നല്‍കണമെന്ന് ഔട്ട്ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്കോയുടെ നിര്‍ദേശം.
വരിയില്‍ അവസാനം നില്‍ക്കുന്ന ആളുകള്‍ക്ക് വരെ മദ്യം നല്‍കണം എന്നും ഇതിന് ശേഷം മാത്രമേ ഔട്ട്ലെറ്റ് അടയ്ക്കാവൂ എന്നുമാണ് ബെവ്‌കോ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. ഉത്തരവ് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.
നിലവില്‍ രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതുമണിവരെയാണ് ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തനസമയം.
9 മണി ആയി എന്നത് കൊണ്ട് മാത്രം ഷട്ടര്‍ അടയ്‌ക്കേണ്ട എന്നും വരിയില്‍ അവസാനം നില്‍ക്കുന്ന് ആളിന് പോലും മദ്യം നല്‍കണം എന്നും അതിന് ശേഷം ഷോപ്പ് അടച്ചാല്‍ മതി എന്നുമാണ് നിർദേശം.