വെള്ളാങ്കല്ലൂര്‍ മനക്കലപ്പടിയില്‍ ബിവറേജസ് ഔട്ട്ലെറ്റ് സ്ഥാപിക്കാനുള്ള നീക്കം വിവാദത്തില്‍. നാട്ടുകാരും 'ബിവറേജസ് അനുഭാവിക'ളും നേര്‍ക്കുനേര്‍. ഫ്ലക്സ് ബോര്‍ഡുകള്‍ തകര്‍ത്തു !

New Update
f

തൃശൂര്‍: വെള്ളാങ്കല്ലൂര്‍ മനക്കലപ്പടിയില്‍ ബിവറേജസ് ഔട്ട്ലെറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധവുമായി നാട്ടുകാര്‍.

Advertisment

സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി നാട്ടുകാര്‍ പ്രദേശത്ത് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും സാംസ്കാരിക നായകരെയും പൗരസമിതിയെയും പങ്കെടുപ്പിച്ച് സമര പരിപാടികള്‍ക്ക് തുടക്കം കുറിക്കുകയാണ്.

അതിനിടെ ഔട്ട്ലെറ്റിനെതിരെ പ്രദേശത്ത് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ ചിലര്‍ നശിപ്പിച്ചതും വിവാദമായിരിക്കുകയാണ്. വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ ഔട്ട്ലെറ്റിനെ അനുകൂലിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നു.

ഫ്ലക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചതിലും മെമ്പര്‍ക്ക് അറിവുണ്ടെന്ന ആരോപണമാണ് ചിലര്‍ ഉന്നയിക്കുന്നത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും ജനങ്ങള്‍ ശേഖരിച്ച് പോലീസിന് കൈമാറി.

ഇതിനിടെ ഔട്ട്ലെറ്റ് സ്ഥാപിക്കുന്നത് അധികാര സ്ഥാനങ്ങളിലുള്ള ചിലരുടെ വേണ്ടപ്പെട്ടവരുടെ കെട്ടിടത്തിലാണെന്നതാണ് ചിലരുടെ പിന്തുണയ്ക്ക് കാരണമെന്നാണ് ആക്ഷേപം.

Advertisment