മദ്യ ലഹരിയില്‍ റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്ത് യുവാവ് ഉറങ്ങി. നഗരം ഗതാഗത കുരുക്കിലായി

മദ്യ ലഹരിയില്‍ നഗരമധ്യത്തിലെ നടു റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്ത് യുവാവ് ഉറങ്ങിയത് നഗരത്തെ ഗതാഗത കുരുക്കിലാക്കി.

New Update
bevco moonlight.

ഇടുക്കി: മദ്യ ലഹരിയില്‍ നഗരമധ്യത്തിലെ നടു റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്ത് യുവാവ് ഉറങ്ങിയത് നഗരത്തെ ഗതാഗത കുരുക്കിലാക്കി.  കട്ടപ്പന ബെവ്കോ ഔട്ട്ലെറ്റിലെ ജീവനക്കാരനായ പാറക്കടവ് സ്വദേശി ഷൈന്‍മോന്‍ ഉണ്ണിക്കെതിരെ പൊലീസ് കേസെടുത്തു. കാര്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്ത് ഇയാള്‍ ഉറങ്ങിയതോടെ നഗരത്തില്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങി. ഇതിനിടെ കെഎസ്ആര്‍ടിസി ബസിലും കാര്‍ തട്ടി.


Advertisment


പലരും കാറിന്റെ ഡോറില്‍ തട്ടി വിളിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സ്ഥലത്തുണ്ടായിരുന്നവര്‍ വാഹനം റോഡരികിലേക്ക് തള്ളിനീക്കി വാഹനങ്ങള്‍ കടത്തിവിട്ടു.


 ഏറെനേരത്തിനുശേഷമാണ് യുവാവ് എഴുന്നേറ്റത്. ഇയാള്‍ പുറത്തിറങ്ങിയതോടെ മറ്റൊരാള്‍ കാര്‍ മാറ്റി പാര്‍ക്ക് ചെയ്തു. കട്ടപ്പന പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.

Advertisment