New Update
/sathyam/media/media_files/2026/01/02/untitled-1-2026-01-02-19-07-37.jpg)
കണ്ണൂർ: ബെവ്‌കോ ഔട്ട്ലെറ്റിൽ മദ്യ വിൽപ്പന കുറഞ്ഞതിന് ഷോപ്പ് ഇൻ ചാർജിന് മെമ്മോ നൽകി ജനറൽ മാനേജർ.
Advertisment
കണ്ണൂർ പാറക്കണ്ടി ഷോപ്പിലെ ഷോപ്പ് ഇൻ ചാർജിനാണ് കുറ്റാരോപണ മെമ്മോ ലഭിച്ചത്.
കോഴിക്കോട് ജില്ലാ പരിശോധനവിഭാഗം നൽകിയ റിപ്പോർട്ട് പ്രകാരമാണ് മെമ്മോ നൽകിയത്.
വിൽപ്പനയിൽ കഴിഞ്ഞ വർഷത്തേക്കാൾ 10.16% കുറവ് ഉണ്ടായതായി കണ്ടെത്തിയിരുന്നു. വിൽപ്പന കുറഞ്ഞതുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദേശം.
ഔട്ട്ലെറ്റിൽ കഴിഞ്ഞ ഒരു വർഷമായി സിസിടിവി ഇല്ല ഇത് സ്ഥാപിക്കാനായി ഷോപ്പ് ഇൻ ചാർജിന് സാധിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് ഇൻ ചാർജിന് മെമ്മോ ലഭിച്ചത്. സംഭവത്തിൽ വിശദീകരണം നൽകിയില്ലെങ്കിൽ നടപടിയിലേക്ക് കടക്കുമെന്നും മുന്നറിയിപ്പുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us