'ഇതിൽപരം നാണക്കേട് ഹൈന്ദവസമൂഹത്തിന് ഇനി വരാനില്ല, ബ്രാഹ്മണവിധേയത്തം ഇനിയെങ്കിലും അവസാനിപ്പിക്കണം'; തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന സമിതി അംഗം

New Update
gb-vishnu (1)

തിരുവനന്തപുരം: തന്ത്രി കണ്ഠര് രാജീവര്‍ അറസ്റ്റിലായതിന് പിന്നാലെ ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. ബി.ജി. വിഷ്‌ണു ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. 

Advertisment

ഇതിൽപരം നാണക്കേട് ഹൈന്ദവസമൂഹത്തിന് ഇനി വരാനില്ലെന്നും ബ്രാഹ്മണവിധേയത്തം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അബ്രാഹ്മണൻമാർക്കും എല്ലാ ക്ഷേത്രങ്ങളിൽ പൂജ ചെയ്യാൻ അവസരം നൽകണമെന്ന് പോസ്റ്റിൽ വിഷ്‌ണു പറഞ്ഞു.

അതേസമയം, ശബരിമല സ്വർണമോഷണ കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ എഫ്‌ഐആറിൽ ഉൾപ്പെട്ട മുഴുവൻ പേരെയും പ്രതികളാക്കി പി.എം.എൽ.എ നിയമപ്രകാരം കൊച്ചിയിലെ ഇഡി യൂണിറ്റ് ഇസിഐആർ രജിസ്റ്റർ ചെയ്തു. 

കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. കേസിലെ പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ ഇഡി ഉടൻ കോടതിയെ സമീപിക്കും. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Advertisment