'ഭഗവാൻ ദാസന്റെ രാമരാജ്യം' ചിത്രം വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുന്നു

.'റോബിന്‍ റീല്‍സ് പ്രൊഡക്ഷന്‍സിന്റെ' ബാനറില്‍ റെയ്‌സണ്‍ കല്ലടയില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പില്‍ ആണ്

author-image
admin
New Update
movie

ടി.ജി. രവി, അക്ഷയ് രാധാകൃഷ്ണന്‍, നന്ദന രാജന്‍, ഇര്‍ഷാദ് അലി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ഭഗവാന്‍ ദാസന്റെ രാമരാജ്യം എന്ന സിനിമ വിജയകരമായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു.'റോബിന്‍ റീല്‍സ് പ്രൊഡക്ഷന്‍സിന്റെ' ബാനറില്‍ റെയ്‌സണ്‍ കല്ലടയില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പില്‍ ആണ്. ഫെബിന്‍ സിദ്ധാര്‍ഥ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ശിഹാബ് ഓങ്ങല്ലൂരാണ്.

Advertisment

പ്രശാന്ത് മുരളി, മണികണ്ഠന്‍ പട്ടാമ്പി, വശിഷ്ട് വസു (മിന്നല്‍ മുരളി ഫെയിം) റോഷ്ന ആന്‍ റോയ്, നിയാസ് ബക്കര്‍, വിനോദ് തോമസ്, വരുണ്‍ ധാര തുടങ്ങിയ നിരവധി താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തില്‍ പെടുന്ന ഭഗവാന്‍ ദാസന്റെ രാമരാജ്യം ജാതി മത വേര്‍തിരിവുകളുടെ രാഷ്ട്രീയത്തിനെതിരെ വിരല്‍ ചൂണ്ടുന്നുണ്ട്. നര്‍മ്മത്തിന് പ്രാധാന്യം നല്‍കി ചിത്രീകരിച്ച സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത് വിഷ്ണു ശിവശങ്കര്‍ ആണ്.

എഡിറ്റിംഗ്-കെ ആര്‍. മിഥുന്‍,ലിറിക്സ്-ജിജോയ് ജോര്‍ജ്ജ്,ഗണേഷ് മലയത്. എസ്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-രാജീവ് പിള്ളത്ത്,പ്രൊഡക്ഷന്‍ കാന്‍ട്രോളര്‍-രജീഷ് പത്തംകുളം, ആര്‍ട്ട് ഡയക്ടര്‍-സജി കോടനാട്, കൊസ്റ്റും-ഫെബിന ജബ്ബാര്‍,മേക്കപ്പ്-നരസിംഹ സ്വാമി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ധിനില്‍ ബാബു,അസോസിയേറ്റ് ഡയറക്ടര്‍-വിശാല്‍ വിശ്വനാഥ്, സൗണ്ട് ഡിസൈന്‍-ധനുഷ് നായനാര്‍, ഫൈനല്‍ മിക്‌സ്-ആശിഷ് ഇല്ലിക്കല്‍, മ്യൂസിക് മിക്‌സ്-കിഷന്‍ ശ്രീബാല,കളറിസ്റ്റ്-ലിജു പ്രഭാകര്‍, ്‌ളഃഫ്രെയിം ഫാക്ടറി, ട്രൈലര്‍ എഡിറ്റിംഗ് - ലിന്റോ കുര്യന്‍, പോസ്റ്റര്‍ ഡിസൈന്‍ - കഥ ഡിസൈന്‍, മാര്‍ക്കറ്റിങ്-ബിനു ബ്രിങ്‌ഫോര്‍ത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്-ഒബ്സ്‌ക്യുറ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

bhagavan-dasante-ramarajyam
Advertisment