പാലക്കാട് കനത്ത മഴ തുടരുന്നു. ഭവാനിപ്പുഴയിൽ 2 യുവാക്ക‌ളെ ഒഴുക്കിൽപ്പെട്ട് കാണാതായി

New Update
bavanipuzha

പാലക്കാട്: കനത്ത മഴയെ തുടർന്നു 2 യുവാക്കളെ പാലക്കാട് ഭവാനിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. പരുപ്പന്തറയിലാണ് അപകടം. 

Advertisment

തമിഴ്നാട് കോയമ്പത്തൂർ സ്വദേശികളായ പ്രദീപ് രാജ് (23), ഭൂപതി രാജ് (22) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. തിരച്ചിൽ തുടരുന്നു.

ജില്ലയിൽ കനത്ത കാറ്റും മഴയും തുടരുകയാണ്. പരക്കെ നാശങ്ങളുണ്ടായിട്ടുണ്ട്. ഒറ്റപ്പാലം ലക്കിടി നെല്ലിക്കുർശ്ശിയിൽ വീട് തകർന്നു വീണു. മരം കടപുഴകി വീടിനു മുകളിൽ വീഴുകയായിരുന്നു.

Advertisment