ചോയിസ് സ്കൂൾ വിദ്യാർത്ഥികളുമായി സംവദിച്ച് ബിനാലെ ക്യൂറേറ്റർ നിഖിൽ ചോപ്ര

author-image
സൂര്യ ആര്‍
New Update
Biennale curator
കൊച്ചി: തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലെ വിദ്യാർഥികളും കൊച്ചി മുസരിസ് ബിനാലെ ആറാം പതിപ്പിന്റെ ക്യൂറേറ്ററുമായ നിഖിൽ ചോപ്ര നടത്തിയ സംവാദം വിദ്യാർത്ഥികൾക്ക് വ്യത്യസ്ത അനുഭവമായി. സ്വന്തം സ്വതത്തിൽ നിന്നു മാറി ഓസ്ട്രേലിയക്കാരനായ നൈജൽ എന്ന കഥാപാത്രമായാണ് നിഖിൽ വിദ്യാർത്ഥികൾക്ക് മുന്നിലെത്തിയത്.

അതിർത്തികളും വിഭജനങ്ങളും മനുഷ്യനിർമ്മിതമാണ്, എന്നാൽ അത്തരം നിയമങ്ങളെ ധിക്കരിക്കാനും സമൂഹങ്ങൾ തമ്മിലുള്ള വിടവുകൾ നികത്താനും കലാകാരന്മാർക്ക് സ്വാതന്ത്ര്യമുണ്ടെന്ന് സാങ്കൽപ്പിക ഓസ്‌ട്രേലിയൻ കഥാപാത്രമായ നൈജൽ പറഞ്ഞു. ഓസ്‌ട്രേലിയൻ ശൈലിയിലുള്ള സംസാരത്തോടെ നൈജൽ, നിഖിലിൻ്റെ കലാപരമായ യാത്രയും കലയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ചു.

കല എന്നത് കേവലം ഗാലറികൾക്കും സ്ഥാപനങ്ങൾക്കും വേണ്ടിയുള്ളതല്ല, മറിച്ച് അതൊരു ജീവനുള്ള ശക്തിയാണ് എന്ന് കാണിക്കാനുമുള്ളതാണെന്ന് അദ്ദേഹം ചൂണിക്കാട്ടി.

തന്റെ സംരംഭമായ 'എച്ച്.എച്ച് ആർട്ട് സ്‌പേസസിനെ കുറിച്ച്  ഒരു വിദ്യാർത്ഥിയുടെചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.  കലയുടെ നിഗൂഢതകൾ ഇല്ലാതാക്കാനുമുള്ള ശ്രമത്തോടെ 2014-ൽ ഒരു കൂട്ടം കലാകാരന്മാർ ചേർന്നാണ് ഇത് രൂപീകരിച്ചത്. ഭാവി സ്വന്തം കൈകളിലെടുക്കാനും സഹകലാകാരന്മാർക്ക് സുരക്ഷിത ഇടം നൽകാനുമുള്ള ഇടമായിരുന്നു അതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Advertisment

പ്രതീക്ഷകളും മുൻധാരണകളും പ്രശ്നമാണെന്നും കലയുടെ ലക്ഷ്യം മാറ്റവും പരിവർത്തനവുമാണ്.
ബുദ്ധിയെയാണ് കൂടുതൽ ശ്രദ്ധിക്കുന്നതെന്നും, മനുഷ്യന്റെ സാന്നിധ്യത്തിന്റെ മൂല്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ബിനാലെയിൽ എ.ഐ ഒരു ടൂൾ എന്ന നിലയിൽ ഏറ്റവും കുറഞ്ഞ രീതിയിലായിരിക്കും ഉപയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട ഒരു വിദ്യാർത്ഥിയുടെ ചോദ്യത്തിനാണ് അദ്ദേഹം ഈ മറുപടി നൽകിയത്.

സംവാദവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ വിദ്യാർത്ഥികൾ പങ്കുവച്ചു. കൂടുതൽ ആളുകളുമായി ബന്ധപ്പെടാനും സഹകരിക്കാനും ഈ സംവാദം പ്രചോദനമായെന്ന് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ അനന്യ പഹ്‌വ പറഞ്ഞു. രാഷ്ട്രം, പണം, മതം തുടങ്ങിയ ആശയങ്ങൾ മനുഷ്യനിർമ്മിതമാണ്. പുതിയ ചിന്തകൾ പര്യവേക്ഷണം ചെയ്യുകയും വ്യത്യസ്തമായി ചിന്തിക്കുകയും വേണമെന്ന് പത്താം ക്ലാസ് വിദ്യാർത്ഥിയായ ഫിലിപ് മാജു ജേക്കബ് പറഞ്ഞു.

നൈജൽ നിഖിലല്ല എന്ന് കുട്ടികളെ വിശ്വസിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.കഥകൾ വിവരിച്ചു കൊണ്ട് സംസാരിച്ച രീതിയിലൂടെയാണ് അദ്ദേഹം ബിനാലെയെ പരിചയപ്പെടുത്തിയതെന്ന് സ്‌കൂളിലെ ഇംഗ്ലീഷ് വിഭാഗം മേധാവി സുമ ജോർജ്ജ് പറഞ്ഞു.

സ്കൂളിലെ ആർട്ട് ഗാലറി സന്ദർശിച്ച നിഖിൽ ആർട്ട് ഡിപ്പാർട്ട്‌മെന്റ് അധ്യാപകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു,
Advertisment