/sathyam/media/media_files/2025/11/18/pic-2-2025-11-18-14-39-00.jpeg)
കോഴിക്കോട്: കളരിപ്പയറ്റിന്റെ ജന്മദേശമെന്ന് കരുതുന്ന വടകരയുടെ മണ്ണില്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചവിട്ടുനാടകം അരങ്ങേറിയത് ആസ്വാദകര്‍ക്കും പൈതൃക ചരിത്ര തത്പരര്‍ക്കും വേറിട്ട അനുഭവമായി. കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കത്തിന് മുന്നോടിയായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍(കെബിഎഫ്) നടത്തി വരുന്ന കല, കാലം, കലാപം എന്ന സംവാദ പരിപാടിയോടനുബന്ധിച്ചാണ് ചവിട്ടു നാടകം നടത്തിയത്.
/filters:format(webp)/sathyam/media/media_files/2025/11/18/pic-1-2025-11-18-14-39-48.jpeg)
അറുനൂറ് വര്‍ഷത്തിലേറെ പാരമ്പര്യമുള്ള കളരിപ്പയറ്റ് ഇപ്പോഴും നിത്യജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്ന വടകരയിലെ ജനങ്ങൾക്ക് മുൻപിലേക്കാണ്, ചവിട്ടുനാടക ശേഖരത്തിലെ ഏറ്റവും പ്രശസ്തമായ കാറൽമാൻ ചരിതം എന്ന നാടകം എത്തിയത്. ബൈബിൾ കഥകളെ അടിസ്ഥാനമാക്കി, കൊല്ലം മുതൽ ഗുരുവായൂരിനടുത്തുള്ള ചാവക്കാട് വരെയുള്ള ലത്തീൻ കത്തോലിക്കാ സമൂഹം അഭ്യസിക്കുന്ന ഈ കലാരൂപം ലോകത്തിലെ ഏക സമുദ്രകേന്ദ്രീകൃതമായ നാടകമാണ്.
ചവിട്ടുനാടകത്തിൽ ഉപയോഗിക്കുന്ന ചില ഊർജ്ജം നിറഞ്ഞ ചലനങ്ങൾക്ക് കളരിപ്പയറ്റിൽ നിന്നുള്ള വ്യക്തമായ സ്വാധീനമുണ്ടെന്ന് കേളി രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. തച്ചോളി ഒതേനന്റെ കഥകളും വടക്കന്‍പാട്ടുകളുമായി ഇതിനുള്ള വിദൂര സാദൃശ്യം അദ്ദേഹം വിവരിച്ചു. കേരളത്തിലുടനീളം ബുദ്ധമതം പ്രചരിച്ചതിന്റെ സ്വാധീനമായി ചവിട്ടുനാടകത്തിലെ ചില രംഗങ്ങളിൽ ബുദ്ധമതത്തിന്റെ ധാർമ്മികത അടങ്ങിയിട്ടുണ്ടെന്നും രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
കലയിൽ നിന്ന് രാഷ്ട്രീയത്തെ വേർതിരിക്കാനാവില്ലെന്ന് കെഎംബി പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി അഭിപ്രായപ്പെട്ടു. "1895-ലെ വെനീസിലെ ലോകത്തിലെ ആദ്യത്തെ ബിനാലെ മുതൽ എല്ലാ പുതിയ-കലാമേളകളിലെയും പ്രദർശനങ്ങൾ പ്രാദേശിക രാഷ്ട്രീയവുമായി ബന്ധമുള്ളവയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
/filters:format(webp)/sathyam/media/media_files/2025/11/18/pic-3-2025-11-18-14-40-40.jpeg)
സംവാദ പരമ്പരയുടെ ക്യൂറേറ്റര്‍ കേളി രാമചന്ദ്രൻ ചവിട്ടുനാടകത്തെക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തി. എറണാകുളം ജില്ലയിലെ കുറുമ്പത്തുരുത്ത് യുവ കേരള ചവിട്ടുനാടക വേദിയുടെ കീഴിലുള്ള ഇരുപതിലധികം വരുന്ന ഈ പാട്ട്-നൃത്ത സംഘത്തെ നയിച്ചത് ജോർജ്ജുകുട്ടി ആശാൻ ആയിരുന്നു. 2012-ൽ കെഎംബി-യുടെ ആദ്യ പതിപ്പിലെ പ്രകടന വിഭാഗത്തിൽ ഇടം നേടിയതു മുതൽ ചവിട്ടുനാടകത്തിന് പുത്തൻ ഉണർവ് നൽകുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ചുരുക്കം ചില സംഘങ്ങളിൽ ഒന്നാണ് വടക്കൻ പറവൂരിനടുത്തുള്ള പുത്തൻവേലിക്കരയിൽ നിന്നുള്ള ഇവര്‍. ചവിട്ടു നാടകത്തിന്റെ 14 അടിസ്ഥാന ചുവടുകള്‍ സദസ്സിനെ ആദ്യം പരിചയപ്പെടുത്തി.
Biennale Outreach: Chavittunatagam in the soil of Kalaripayattu/filters:format(webp)/sathyam/media/media_files/2025/11/18/pic-4-2025-11-18-14-41-24.jpeg)
16-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തെങ്കാശിയിൽ നിന്ന് കൊച്ചിയിലെത്തിയ തമിഴ് സംഗീതസംവിധായകനും നൃത്തസംവിധായകനുമായ ചിന്നത്തമ്പി അണ്ണാവി ആണ് ഈ ചുവടുകൾ ആദ്യം വികസിപ്പിച്ചത്. കലാരൂപത്തിന് രൂപം നൽകുന്ന പ്രക്രിയയിൽ, അണ്ണാവി ചെന്തമിഴിൽ വരികൾ എഴുതിയെങ്കിലും വേഷവിധാനത്തെയും ശരീര ചലനങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കൽപ്പങ്ങളെ അക്കാലത്ത് (1503-1663) കൊച്ചി ഭരിച്ചിരുന്ന പോർച്ചുഗീസുകാർ സ്വാധീനിച്ചു.
നൃത്തച്ചുവടുകൾ പിന്നീട് കേരളത്തിലെ പരമ്പരാഗത താളത്തിനൊത്ത് ചിട്ടപ്പെടുത്തുകയായിരുന്നുവെന്ന് ജോർജ്ജുകുട്ടി ചൂണ്ടിക്കാട്ടി. പുതുക്കിപ്പണിയൽ ശ്രമങ്ങൾക്കിടയിൽ മലയാളത്തിലേക്ക് വരികൾ രൂപാന്തരപ്പെട്ടു. ആലപ്പുഴ കുട്ടൻ ആശാൻ ആലപിച്ചതുള്‍പ്പെടെ ചവിട്ടുനാടകത്തിലെ അന്യം നിന്ന് പോകുന്ന ചില ഗാനങ്ങളും പ്രദർശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us