മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരന്‍ ക്വാര്‍ട്ടേഴ്‌സിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2021 മുതല്‍ ബിജു മന്ത്രി ഓഫീസില്‍ അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു.

New Update
Untitled4canada

തിരുവനന്തപുരം:  കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ ഓഫീസ് അസിസ്റ്റന്റായ വയനാട് സ്വദേശി ബിജു സിവി (25)യെ തിരുവനന്തപുരത്തെ നളന്ദ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 

Advertisment

ബിജു കഴിഞ്ഞ ദിവസം വരെ മന്ത്രിയുടെ ഓഫീസില്‍ ജോലിക്ക് എത്തിയിരുന്നു. വെള്ളിയാഴ്ച ഓഫീസില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അടുക്കളയില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2021 മുതല്‍ ബിജു മന്ത്രി ഓഫീസില്‍ അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. സഹായം ആവശ്യമുള്ളവര്‍ക്ക് മാനസികാരോഗ്യ വിദഗ്ധരുമായി ബന്ധപ്പെടാന്‍ നിര്‍ദേശിക്കുന്നു. 'ദിശ' ഹെല്‍പ്ലൈന്‍: 1056, 0471-2552056.

 

Advertisment