സുരേഷ് ഗോപിയുടെ സന്തത സഹചാരിയുടെ പിന്തുണ യു.ഡി.എഫിന് തിരിച്ചടിയാകുമോ! പാലാ നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നേടണമെങ്കില്‍ ബി.ജെ.പി അനുഭാവിയുടെ പിന്തുണ വേണം. സ്വതന്ത്രനായി വിജയിച്ച ബിജു പുളിക്കകണ്ടം പാലര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തയാള്‍. യു.ഡി.എഫ് ബിജുവിന്റെ പിന്തുണയോടെ ഭരണം പിടിച്ചാല്‍ അത് വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചേക്കാം

ബിനു പുളിയ്ക്കക്കണ്ടത്തിന്റെ നേതൃത്വത്തില്‍ 3 ഉം മറ്റ് രണ്ടു സ്വതന്ത്രരുമാണ് മറ്റു വിജയികള്‍. ധാരണയെത്തുടര്‍ന്നു ബിനുവിനു യു ഡി എഫ് പിന്തുണ നല്‍കിയിരുന്നു.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
Untitled

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ നഗരസഭ ആരു ഭരിക്കണമെന്നു തീരുമാനിക്കുക സ്വതന്ത്രന്‍മാരാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷി എല്‍.ഡി.എഫാണെങ്കിലും ഭരണം പിടിക്കാന്‍ സാധിക്കില്ല. സ്വതന്ത്രരുടെ പിന്തുണയില്‍ യു.ഡി.എഫാണ് അധികാരത്തില്‍ വരുക. സ്വതന്ത്രരുടെ പിന്തുണ ഏറെക്കുറേ യു.ഡി.എഫ് ഉറപ്പാക്കിക്കഴിഞ്ഞു.

Advertisment

ജോസിന്‍ ബിനോ, ബിജു പുളിക്കകണ്ടം, ബിനു പുളിക്കകണ്ടം, ദിയ ബിനു പുളിക്കകണ്ടം, മായാ രാഹുല്‍, എന്നിവരാണ് സ്വതന്ത്രര്‍. പുളിക്കകണ്ടം കുടുംബത്തിലെ സ്ഥാനാര്‍ഥികള്‍ യു.ഡി.എഫ് പിന്തുണയോടെയാണ് വിജയിച്ചത്. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. 


അതേസമയം, ഇവരുടെ പിന്തുണ സ്വീകരിക്കുന്നത് പുതിയ പ്രതിസന്ധിക്കു വഴിവെക്കുമോ എന്ന ആശങ്ക യു.ഡി.എഫിനുണ്ട്. ബിജു പുളിക്കകണ്ടം സ്വതന്ത്രനായാണ് മത്സരിച്ചതെങ്കിലും കടുത്ത ബി.ജെ.പി അനുഭാവിയാണ്.

കേന്ദ്ര മന്ത്രി സുരേഷ് സുരേഷ് ഗോപിയുടെ സന്തത സഹചാരിയും. ബിജുവും കുടുംബവും കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃശൂര്‍ പോയി താമസിച്ചു സുരേഷ് ഗോപിക്കു വേണ്ടി പ്രവര്‍ത്തിച്ചു വോട്ട് ചെയ്തവരാണ്. 


സുരേഷ് ഗോപി കോട്ടയത്ത് വരുമ്പോഴെല്ലാം ബിജുവിന്റെ വീട്ടിലേക്ക് എത്താറുണ്ട്. ഇത്തരത്തില്‍ ബി.ജെ.പിയുമായി ആത്മ ബന്ധമുള്ളയാളുടെ പിന്തുണ സ്വീകരിക്കുമ്പോള്‍ യു.ഡി.എഫ് ചില ചോദ്യങ്ങള്‍ക്കു മറുപടിയും പറയേണ്ടി വരും.


അതേസമയം, പാലാ നഗരസഭയില്‍ സ്വതന്ത്രയായി വിജയിച്ച ബിജുവിന്റെ സഹോദരന്‍ ബിനുവിന്റെ മകള്‍ ദിയ ബിനു പുളിയ്ക്കക്കണ്ടം ആദ്യ ടേമില്‍ ചെയര്‍പേഴ്സണാകുമെന്നാണ് സൂചന. 26 വാര്‍ഡുകളില്‍ ഇടതു മുന്നണിക്ക് 11 ഉം യു ഡി എഫിന് 10 ഉം സീറ്റുകളാണ് ലഭിച്ചത്.

ബിനു പുളിയ്ക്കക്കണ്ടത്തിന്റെ നേതൃത്വത്തില്‍ 3 ഉം മറ്റ് രണ്ടു സ്വതന്ത്രരുമാണ് മറ്റു വിജയികള്‍. ധാരണയെത്തുടര്‍ന്നു ബിനുവിനു യു ഡി എഫ് പിന്തുണ നല്‍കിയിരുന്നു. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ മായാ രാഹുലും മറ്റൊരു സ്വതന്ത്രന്റെയും പിന്തുണ യു ഡി എഫിനു ലഭിക്കുമെന്നാണ് പ്രതീക്ഷ.


ബിനുവിനു എല്‍ ഡി എഫിനോടും കേരളാ കോണ്‍ഗ്രസി(എം) നോടുമുള്ള മധുര പ്രതികാരത്തിനുള്ള അവസരമാണ് മകളുടെ ചെയര്‍മാന്‍ സ്ഥാനത്തിലൂടെ നടപ്പാക്കുക. കഴിഞ്ഞ ടേമില്‍ അവസാനടേമില്‍ ഒരു വര്‍ഷം ചെയര്‍മാനാകേണ്ടിയിരുന്ന ബിനുവിനു കേരളാ കോണ്‍ഗ്രസ് (എം) എതിര്‍പ്പിനെത്തുടര്‍ന്ന് അതിനു സാധിച്ചിരുന്നില്ല.


അതിനാല്‍ തന്നെ ഇത്തവണ ആദ്യ ടേം ചെയര്‍മാന്‍ സ്ഥാനം ബിനുവിന് നേടിയെടുത്തേ മതിയാകൂ. യു ഡി എഫിനാകട്ടെ ഇവരുടെ പിന്തുണയില്ലാതെ ഭരണം പിടിക്കാനാവില്ല.

യു ഡി എഫ് ഭരണത്തില്‍ വന്നാല്‍ മായാ രാഹുല്‍, സിജി ടോണി, ലിസിക്കുട്ടി മാത്യു എന്നിവരും കഴിഞ്ഞ ഇടതുഭരണ മാതൃകയില്‍ ചെയര്‍പേഴ്സണ്‍ന്മാരാകും. ദിയ ബിനു ആദ്യ രണ്ടു വര്‍ഷവും മായാ രാഹുല്‍, സിജി ടോണി, ലിസിക്കുട്ടി മാത്യു എന്നിവര്‍ യഥാക്രമം തുടര്‍ന്നു ഓരോ വര്‍ഷവും ചെയര്‍പേഴ്സണ്‍ന്മാരാകാനുള്ള സാധ്യതയാണ് യു ഡി എഫില്‍ നിലനില്‍ക്കുന്നത്.

Advertisment