ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കാട്ടിമൂല പഴയ റേഷന്‍ കടയ്ക്ക് സമീപം താമസിക്കുന്ന കാപ്പുമ്മല്‍ ജഗന്‍നാഥ് (20) അണ് മരിച്ചത്. 

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
car1111

മാനന്തവാടി: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കാട്ടിമൂല പഴയ റേഷന്‍ കടയ്ക്ക് സമീപം താമസിക്കുന്ന കാപ്പുമ്മല്‍ ജഗന്‍നാഥ് (20) അണ് മരിച്ചത്. 

Advertisment

സഹയാത്രികനായ ആലാറ്റില്‍ വടക്കേ പറമ്പില്‍ അനൂപ് (20), കാര്‍ ഡ്രൈവര്‍ വാളാട് നിരപ്പേല്‍ എന്‍ എം സണ്ണി (56) എന്നിവരെ പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 


വാളാട് കുരിക്കിലാല്‍ ഭഗവതി ക്ഷേത്രത്തിന് സമീപത്ത് ഇന്നലെ രാത്രിയിലായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ജഗനെ നാട്ടുകാര്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisment