തിരുവനന്തപുരം: ചന്തയില്‍ പോയി മടങ്ങിയ വയോധികയുടെ സ്വര്‍ണ മാല പൊട്ടിച്ച ശേഷം കടന്നുകളഞ്ഞ പ്രതികള്‍ പിടിയിലായി.
തിരുവനന്തപുരം ചെങ്കല്‍ മര്യാപുരം ശിവപാര്‍വ്വതി ക്ഷേത്രത്തിനു സമീപം ഇറപ്പക്കാണി പൊറ്റയില്‍ വീട്ടില്‍ മനോജ് (31), പെരുമ്പഴുതൂര്‍ വട കോട് തളിയാഴ്ചല്‍ സ്വദേശി ജയന്‍ എന്നു വിളിക്കുന്ന ജയകൃഷ്ണന്‍ (42) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ വിഴിഞ്ഞം പൊലീസ് പിടികൂടിയത്.
വെള്ളിയാഴ്ച രാവിലെയാണ് ബൈക്കിലെത്തിയ രണ്ട് പ്രതികളും ചേര്‍ന്ന പയറ്റുവിള കിഴക്കരുക് പുത്തന്‍വീട്ടില്‍ കമലാക്ഷി (80) യുടെ ഒന്നേകാല്‍ പവന്റെ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. രാവിലെ 11 മണിയോടെ പയറ്റുവിള കണ്ണറവിള റോഡിലായിരുന്നു ഈ സംഭവം നടന്നത്.
തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് കഴിഞ്ഞ ദിവസം രണ്ട് പ്രതികളെയും പിടികൂടാനായത്.