/sathyam/media/media_files/2026/01/29/1769686911-2026-01-29-18-07-38.jpg)
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയില്‍ സൗജന്യ പ്രവേശനം. മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും തിങ്കളാഴ്ചകളില്‍ ബിനാലെ വേദികളില്‍ സൗജന്യമായി സന്ദര്‍ശിക്കാം.
ഫെബ്രുവരി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഈ തിങ്കളാഴ്ചകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മറ്റൊരു ദിവസം ബിനാലെ വേദി സന്ദര്‍ശിക്കാം.
അതേസമയം, ഡിസംബര്‍ 11ന് ആരംഭിച്ച ബിനാലെ മാര്‍ച്ച് 31ന് ആണ് സമാപിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വാള്‍ ഹൗസ് ആണ് പ്രധാന വേദി. 25ലധികം രാജ്യങ്ങളില്‍ നിന്നുള്ള 66 ആര്‍ട്ടിസ്റ്റ് പ്രോജക്റ്റുകളാണ് ബിനാലെയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കൊച്ചി മുസിരിസ് ബിനാലെയിൽ മാസത്തിൽ രണ്ട് ദിവസം സൗജന്യ പ്രവേശനം: ഫെബ്രുവരി മുതൽ ആദ്യത്തെയും മൂന്നാമത്തെയും തിങ്കളാഴ്ചകളിൽ ടിക്കറ്റില്ലാതെ ബിനാലെ വേദികൾ സന്ദർശിക്കാം; മാർച്ച് 31 വരെ നീളുന്ന മേളയിൽ 25ലധികം രാജ്യങ്ങളിൽ നിന്നുള്ള 66 കലാപദ്ധതികൾ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us