കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്ത സ്ത്രീ മരിച്ചു. മരിച്ചത് കാണാതായ തലയോലപ്പറമ്പ് സ്വദേശിനി. 14ാം വാർഡിലെ ശൗചാലയത്തിൽ കുളിക്കാൻ പോയ ഇവരെ കാണാനില്ലെന്നു ഭർത്താവ് പരാതി നൽകിയിരുന്നു

തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ഇവരെ കാണാതായതായി ഭർത്താവ് വിശ്രുതൻ പരാതി നൽകിയിരുന്നു.

New Update
Untitledmali

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തകർന്നു വീണ കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്ത സ്ത്രീ മരിച്ചു. രണ്ടര മണിക്കൂർ ഇവർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

Advertisment

തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ഇവരെ കാണാതായതായി ഭർത്താവ് വിശ്രുതൻ പരാതി നൽകിയിരുന്നു.


പതിനാലാം വാർഡിലെ ശൗചാലയത്തിൽ കുളിക്കാനായി ബിന്ദു പോയതായിരുന്നു. ഇവരുടെ മകൾ ട്രോമാ കെയറിൽ ചികിത്സയിലാണ്. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിശ്രുതനും ഭാര്യ ബിന്ദുവും കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്.


ഇടിഞ്ഞു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കുന്നതിനിടെയാണ് ബിന്ദുവിനെ പുറത്തെടുത്തത്. ഇവർക്ക് ഗുരുതര പരുക്കേറ്റ ബന്ദുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

അവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിക്കിയിട്ടില്ലെന്നാണ് മന്ത്രിമാർ ഉൾപ്പടെ പറഞ്ഞത്. തുടർന്ന് ജനം ഇടപട്ടതോടെയാണ് കൂടുതൽ ജെ.സി.ബി എത്തിച്ച് കെട്ടിടാവശിഷ്ടങ്ങൾ നീക്കിയത്.

Advertisment