റാന്നിയിൽ ബിന്ദു അമ്മിണി ഇടത് സ്ഥാനാർത്ഥിയെന്ന് വ്യാജപ്രചരണം; പരാതി നൽകി സിപിഐഎം

New Update
bindu ammini

പത്തനംതിട്ട: ബിന്ദു അമ്മിണി റാന്നിയിൽ സിപിഐഎം സ്ഥാനാർത്ഥിയായി മത്സരിക്കുന്നു എന്ന വ്യാജ പ്രചരണത്തിനെതിരെ പരാതി നൽകി സി പി ഐ എം.

Advertisment

നവമാധ്യമങ്ങളിൽ നടക്കുന്ന വ്യാജപ്രചരണത്തിനെതിരെ സി പി ഐ എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് പരാതി നൽകിയത്. പരാതി പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ജില്ലാ കളക്ടർക്ക് സമർപ്പിച്ചു.

ബിന്ദു അമ്മിണി ഇടത് സ്ഥാനാർഥിയായി റാന്നി ഗ്രാമപഞ്ചായത്തിൽ ഇരുപതാം വാർഡിൽ മത്സരിക്കുന്നു എന്നാണ് വ്യാജപ്രചരണം നടക്കുന്നത്. റാന്നി ഗ്രാമപഞ്ചായത്തിൽ 14 വാർഡുകൾ മാത്രമാണ് ഉള്ളത്.

സ്ഥാനാർഥി വിഷയത്തിൽ വ്യാജ പ്രചരണം നടത്തി വോട്ടർന്മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സി പി ഐ എം ആരോപിച്ചു.

Advertisment