/sathyam/media/media_files/2025/10/20/bindu-ammini-2025-10-20-17-29-14.jpg)
പത്തനംതിട്ട: ശബരിമല ചവിട്ടുന്നതിന് മുന്‍പ് യുവതികള്‍ക്ക് സര്‍ക്കാര്‍ പൊറോട്ടയും ബീഫും വാങ്ങി നല്‍കിയെന്ന എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ പരാമര്‍ശം വിവാദമായതോടെ ബിന്ദു അമ്മിണി രം​ഗത്ത് വന്നു.
എന്‍ കെ പ്രേമചന്ദ്രന്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് അവർ ആരോപിച്ചു,.
സത്യാവസ്ഥ കേരളത്തിലെ ജനങ്ങള്‍ക്കറിയാം. താനും രഹന ഫാത്തിമയും സുഹൃത്തുക്കളാണ്. പക്ഷേ ഒരുമിച്ച് ശബരിമലയില്‍ പോയിട്ടില്ലെന്നും ബീഫ് കഴിച്ചിട്ടല്ല താന്‍ ശബരിമലയില്‍ പോയതെന്നും ബിന്ദു അമ്മിണി പറഞ്ഞു.
ഉത്തരവാദിത്തപ്പെട്ട പോസ്റ്റിലിരിക്കുന്ന എന്‍ കെ പ്രേമചന്ദ്രന്‍ ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തുന്നുവെന്നാണ് ബിന്ദുവിന്റെ വിമര്‍ശനം.
മല ചവിട്ടാന്‍ എത്തും മുന്‍പ് ബിന്ദു അമ്മിണിക്കും കനകദുര്‍ഗയ്ക്കും പൊലീസ് പൊറോട്ടയും ബീഫും വാങ്ങി നല്‍കിയെന്ന പരാമര്‍ശം പ്രേമചന്ദ്രന്‍ ഇന്നും ആവര്‍ത്തിച്ചിരുന്നു.
ആധികാരികമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരാമര്‍ശമെന്നാണ് പ്രേമചന്ദ്രന്റെ അവകാശവാദം.
പന്തളത്ത് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു എന്‍ കെ പ്രേമചന്ദ്രന്റെ വിവാദ പരാമര്‍ശം.