തെരഞ്ഞെടുപ്പ് ജയത്തിനായി ബിജെപി എന്ത് നെറികെട്ട കളിയും പുറത്തെടുക്കും, ചാക്കിലെ കള്ളപ്പണമാണ് ബിജെപിയുടെ പുതിയ മുഖം; പണം എവിടെ നിന്നു വന്നു ? എങ്ങോട്ട് പോയി ? സമഗ്ര അന്വേഷണം വേണമെന്ന് ബിനോയ് വിശ്വം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
binoy viswam 1

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി എല്ലാ നെറികെട്ട കളിയും പുറത്തെടുക്കും, ചാക്കിലെ കള്ളപ്പണമാണ് ബിജെപിയുടെ പുതിയ മുഖമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

Advertisment

കെട്ടുകണക്കിന് കള്ളപ്പണവും കൊണ്ടാണ് ബിജെപി ഇപ്പോൾ നടക്കുന്നത്. ജയിക്കാനായി എന്ത് നെറികെട്ട കളിയും പുറത്തെടുക്കുന്ന ബിജെപിയെ ജനം തുരത്തും.

ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണം, പണം എവിടെ നിന്നു വന്നു? എങ്ങോട്ട് പോയി? എന്നതൊക്കെ അന്വേഷിക്കണം.

ഈ അന്വേഷണങ്ങളൊന്നും പാതി വഴിയിൽ വെച്ച് വഴി മാറി പോകരുത്. സ്ഥാനാർഥിക്ക് ഒളിച്ചു കടക്കാൻ അടക്കം ആംബുലൻസാണ് ബിജെപി ഉപയോഗിച്ചിട്ടുള്ളത്. പണ്ട് വാജ്പേയി പറഞ്ഞ ബിജെപി അല്ല ഇന്നത്തെ ബിജെപിയെന്നും ബിനോയ് വിശ്വം പറഞ്ഞു.

 

 

Advertisment