കേരള സമൂഹം നേരിടുന്ന വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ വിപത്ത് രാസ ലഹരിയുടെ വ്യാപനം. സമൂഹത്തിന് നിശബ്ദമായിരിക്കാന്‍ അവകാശമില്ലമെന്നും ബിനോയ് വിശ്വം

കേരള സമൂഹം നേരിടുന്ന വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ വിപത്ത് രാസ ലഹരിയുടെ വ്യാപനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

New Update
binoy viswam1

തിരുവനന്തപുരം: കേരള സമൂഹം നേരിടുന്ന വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ വിപത്ത് രാസ ലഹരിയുടെ വ്യാപനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതിനെതിരായി മുഴുവന്‍ സാമൂഹിക രാഷ്ട്രീയ ശക്തികളും അടിയന്തരമായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.


Advertisment

നമ്മുടെ കണ്‍മുന്നില്‍ ഒരു തലമുറ വിനാശത്തിന്റെ ആഴങ്ങളിലേക്ക് വീഴുമ്പോള്‍ കേരളം പോലൊരു സമൂഹത്തിന് നിശബ്ദമായിരിക്കാന്‍ അവകാശമില്ലമെന്നും രാസ ലഹരിയുടെ പിന്നില്‍ കേരളത്തിനകത്തും പുറത്തുമുള്ള വന്‍കിട സാമ്പത്തിക ശക്തികള്‍ സജീവമാണെന്ന് കാര്യം മറക്കരുത് എന്നും അദ്ദേഹം പറഞ്ഞു.



ലഹരിയുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും മനശാസ്ത്രപരവുമായ ഘടകങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള വിപുലമായ ജനകീയ പ്രക്ഷോഭമാണ് ഉയര്‍ന്ന വരേണ്ടത്. 


ഇന്നത്തെ സങ്കീര്‍ണ സാഹചര്യം മുതലെടുത്തുകൊണ്ട് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള പ്രതിപക്ഷ നീക്കം ജനങ്ങള്‍ തള്ളിക്കളയും. എല്ലാ വിഭാഗീയ ചിന്തകളും വെടിഞ്ഞ് ജനങ്ങളാകെ ഒന്നിക്കേണ്ട വേളയില്‍ പാര്‍ട്ടിയുടേതായ എല്ലാ പങ്കും വഹിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സജ്ജം ആയിരിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.


Advertisment