മുകേഷ് രാജിവെച്ചേ തീരൂ ! നിലപാട് കടുപ്പിച്ച് സിപിഐ, പാര്‍ട്ടിയുടെ നയം മുഖ്യമന്ത്രിയെ അറിയിച്ച് ബിനോയ് വിശ്വം, സിപിഎം സമ്മര്‍ദ്ദത്തില്‍

ലൈംഗിക പീഡന ആരോപണം നേരിടുന്ന മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് സിപിഐ

New Update
binoy viswam mukesh pinarayi vijayan

തിരുവനന്തപുരം: ലൈംഗിക പീഡന ആരോപണം നേരിടുന്ന മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് സിപിഐ.  മുകേഷ് മാറിയേ തീരൂ എന്ന ആവശ്യമുന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ  കണ്ടു. 

Advertisment

പാര്‍ട്ടിയുടെ നിലപാട് മുഖ്യമന്ത്രിയെ ബിനോയ് വിശ്വം നേരിട്ടറിയിച്ചു. സിപിഐ  എക്സിക്യൂട്ടീവ് തീരുമാന പ്രകാരമാണ് ബിനോയ് വിശ്വം നിലപാട് അറിയിച്ചത്. 

ധാർമികതയുടെ പേരിൽ മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാണ് സിപിഐയുടെ ആവശ്യം. മുന്നണിയിലെ രണ്ടാമത്തെ പ്രധാന പാര്‍ട്ടിയായ സിപിഐ നിലപാട് കടുപ്പിച്ചതോടെ സിപിഎം സമ്മര്‍ദ്ദത്തിലായി.

Advertisment