'ശിവൻകുട്ടിയെ എന്തെങ്കിലും പഠിപ്പിക്കാൻ ഞാനളല്ല'. ഒരു പ്രകോപനത്തിനും വീഴാൻ സിപിഐ ഇല്ല. പിഎം ശ്രീയിൽ മറുപടിയുമായി ബിനോയ് വിശ്വം

ആർഎസ്എസിന്റെ വിദ്യാഭ്യാസ അജണ്ടയാണ് പിഎംശ്രീ

New Update
binoy viswam1

തിരുവനന്തപുരം: പിഎം ശ്രീയെ ചൊല്ലി വീണ്ടും സിപിഎം- സിപിഐ തർക്കം. ഏതെങ്കിലും കേന്ദ്രങ്ങളിൽനിന്ന് ഇടതുപക്ഷ ആശയം പഠിക്കേണ്ട ഗതികേട് സിപിഎമ്മിനില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി തുറന്നടിച്ചു. ശിവൻകുട്ടിയെ എന്തെങ്കിലും പഠിപ്പിക്കാൻ താനില്ലെന്ന് ബിനോയി വിശ്വം മറുപടി നൽകി.  

Advertisment

''പിഎം ശ്രീയെ സംബന്ധിച്ചുള്ള ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്ന് ശിവൻകുട്ടിയെ പഠിപ്പിക്കാൻ എന്നെക്കാൾ എന്തുകൊണ്ടും അര്‍ഹരും അവകാശമുള്ളവരും സഖാവ് എം.എ ബേബിയും സഖാവ് ഗോവിന്ദൻ മാഷുമാണ്. അവര് പഠിപ്പിക്കട്ടെ. 

ആർഎസ്എസിന്റെ വിദ്യാഭ്യാസ അജണ്ടയാണ് പിഎംശ്രീ. ശിവൻകുട്ടി നല്ലൊരു രാഷ്ട്രീയ നേതാവാണ്, നല്ലൊരു മന്ത്രിയാണ്, സുഹൃത്താണ്.ഒരു കാരണവശാലും ശിവൻകുട്ടിയെ ചെറുതാക്കാൻ ഞാനില്ല'' ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

Advertisment