തിരുവനന്തപുരം: പി വി അന്‍വറിന്റെ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം വേണം.
ഗൗരവമായി ചിന്തിച്ച് നടപടിയെടുക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണം. ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങള്‍ ഇടതുപക്ഷ സ്വഭാവമുള്ളതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ അന്നുതന്നെ സംശയമുണ്ടായിരുന്നു. അത് സംഭവിച്ചത് സ്വാഭാവിക നടപടിയല്ല. ഗൗരവത്തില്‍ തന്നെ അതിനെ കാണണം. ഓരോ ആരോപണങ്ങളും ഗൗരവമുള്ളതാണെന്നും ബിനോയ് വിശ്വം പറഞ്ഞു.