Advertisment

2011ല്‍ എല്‍ഡിഎഫിനെ വെല്ലുവിളിച്ചുകൊണ്ടാണ് പിവി അന്‍വര്‍ ഏറനാട്ടില്‍ മത്സരിച്ചത്, എന്തെല്ലാം പ്രലോഭനവും സമ്മര്‍ദം വന്നാലും കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്കുവേണ്ടിയാണ് അന്ന് എല്‍ഡിഎഫ് അവിടെ മത്സരിച്ചത്. കെട്ടിവെച്ച കാശുപോലും എല്‍ഡിഎഫിന് കിട്ടിയില്ല; ഇടത് മൂല്യങ്ങളുടെ കാവല്‍ക്കാരനല്ല അന്‍വര്‍, അന്‍വറിനെ ഉള്‍ക്കൊള്ളാനാകില്ലെന്ന് തുടക്കം മുതല്‍ സിപിഐ നിലപാട് എടുത്തിരുന്നുവെന്ന് ബിനോയ് വിശ്വം

പുതിയ രാഷ്ട്രീ വിവാദങ്ങളില്‍ ഇടതുപക്ഷ മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന പരിഹാരമാണ് വേണ്ടതെന്നും ബിനോയ് വിശ്വം

New Update
binoy Untitledjen

തിരുവനന്തപുരം: ഇടത് മൂല്യങ്ങളുടെ കാവല്‍ക്കാരനല്ല പിവി അന്‍വറെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അന്‍വറിനെ ഉള്‍ക്കൊള്ളാനാകില്ല എന്ന്  തുടക്കം മുതല്‍ സിപിഐ നിലപാട് എടുത്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Advertisment

അന്‍വറിന്റെ ആരോപണങ്ങള്‍ പെട്ടെന്ന് ഉത്തരം പറയാവുന്ന വിഷയം അല്ല. ചര്‍ച്ച ചെയ്തശേഷം വിശദമായ മറുപടി നല്‍കും. 2011ല്‍ എല്‍ഡിഎഫിനെ വെല്ലുവിളിച്ചുകൊണ്ടാണ് പിവി അന്‍വര്‍ ഏറനാട്ടില്‍ മത്സരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനാണ് അന്‍വര്‍ മത്സരിച്ചത്.

എന്തെല്ലാം പ്രലോഭനവും സമ്മര്‍ദം വന്നാലും കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്കുവേണ്ടിയാണ് അന്ന് എല്‍ഡിഎഫ് അവിടെ മത്സരിച്ചത്. കെട്ടിവെച്ച കാശുപോലും എല്‍ഡിഎഫിന് കിട്ടിയില്ല.

എന്നാല്‍, ആ പോരാട്ടം നീതിക്കും കമ്യൂണിസ്റ്റ് മൂല്യം കാത്തുസൂക്ഷിക്കാനും വേണ്ടിയായിരുന്നു. പുതിയ രാഷ്ട്രീ വിവാദങ്ങളില്‍ ഇടതുപക്ഷ മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന പരിഹാരമാണ് വേണ്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു.

 

Advertisment