ബയോമെട്രിക് വിരലടയാളം നടപ്പിലാക്കുന്നതില്‍ വലിയ പുരോഗതി കൈവരിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

ബയോമെട്രിക് വിരലടയാളം നടപ്പിലാക്കുന്നതില്‍ വലിയ പുരോഗതി കൈവരിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

New Update
The deadline for completing the biometric process in Kuwait ends on Tuesday

കുവൈത്ത് സിറ്റി: ബയോമെട്രിക് വിരലടയാളം നടപ്പിലാക്കുന്നതില്‍ വലിയ പുരോഗതി കൈവരിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇത് പ്രവാസികള്‍ക്കിടയില്‍ നൂറുകണക്കിന് വ്യാജ കേസുകള്‍ കണ്ടെത്തുന്നതിന് കാരണമായി. ഈ വ്യക്തികള്‍ മുമ്പ് വിവിധ കാരണങ്ങളാല്‍ രാജ്യത്ത് നിന്ന് നാടുകടത്തപ്പെട്ടിരുന്നുവെങ്കിലും വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് വീണ്ടും കുവൈത്തിവേക്ക് പ്രവേശിക്കുകയായിരുന്നു. 


Advertisment

ബയോമെട്രിക് ഫിംഗര്‍പ്രിന്റ് സംവിധാനം ഇത്തരം കേസുകള്‍ തിരിച്ചറിയുന്നതില്‍ നിര്‍ണായകമായി മാറുകയാണ്. പല ഗാര്‍ഹിക തൊഴിലാളികളും ഡ്രൈവര്‍മാരും, പ്രത്യേകിച്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുകടത്തപ്പെട്ട വ്യക്തികളായിരുന്നു. ഏതാണ്ട് രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


നാടുകടത്തപ്പെട്ട ഈ വ്യക്തികള്‍ വ്യാജ പാസ്പോര്‍ട്ടുകളും വ്യത്യസ്ത പേരുകളും ഉപയോഗിച്ച് വ്യാജമായ രീതിയിലാണ് മടങ്ങി വന്നത്. ചില സന്ദര്‍ഭങ്ങളില്‍, യഥാര്‍ത്ഥ നാടുകടത്തപ്പെട്ടയാളുമായി പൊരുത്തപ്പെടുന്ന തിരിച്ചറിയാവുന്ന ഒരേയൊരു സവിശേഷത പാസ്പോര്‍ട്ടിലെ ഫോട്ടോ മാത്രമായിരുന്നു. 


ഇവരുടെ റെസിഡന്‍സി പുതുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുവാനും നാട് കടത്തുവാനുമുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.


Advertisment