പക്ഷിപ്പനി: ആലപ്പുഴയിൽ ഒരു കിലോമീറ്റർ പരിധിയിൽ 19,881 വളർത്തുപക്ഷികളെ കൊ​ന്നൊ​ടു​ക്കാൻ തീരുമാനം. തകഴി ഉൾപ്പെടെ 8 പഞ്ചായത്തുകളിൽ കർശന പ്രതിരോധ നടപടികൾ

New Update
BIRD FEAVER

ആ​ല​പ്പു​ഴ: പ​ക്ഷി​പ്പ​നി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ​യി​ല്‍ 19,881 പ​ക്ഷി​ക​ളെ കൊ​ന്നൊ​ടു​ക്കും. ചൊവ്വാഴ്ച ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പ്ര​ഭ​വ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ഒ​രു കി​ലോ മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള വ​ള​ർ​ത്തു​പ​ക്ഷി​ക​ളെ​യാ​ണ് ന​ശി​പ്പി​ക്കു​ന്ന​ത്.

Advertisment

ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ത​ക​ഴി, കാ​ർ​ത്തി​ക​പ്പ​ള്ളി, ക​രു​വാ​റ്റ, പു​ന്ന​പ്ര സൗ​ത്ത്, പു​റ​ക്കാ​ട്, ചെ​റു​ത​ന, നെ​ടു​മു​ടി, അ​മ്പ​ല​പ്പു​ഴ സൗ​ത്ത് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ദ്രു​ത​ക​ർ​മ്മ സേ​ന രം​ഗ​ത്തി​റ​ങ്ങും.

പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ നി​ർ​ദേ​ശി​ച്ചു. ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഭോ​പ്പാ​ലി​ലെ ലാ​ബി​ൽ ന​ട​ത്തി​യ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

Advertisment