/sathyam/media/media_files/2025/12/24/kc-birdfeaver-2025-12-24-17-14-20.jpg)
തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം ജില്ലകളിൽ ചില പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്ത പക്ഷിപ്പനിയുടെ വ്യാപനം തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും,
പക്ഷിപ്പനി മൂലം ഉണ്ടായ നഷ്ടം വീണ്ടെടുക്കുന്നതിന് കർഷകർക്ക് സാമ്പത്തിക സഹായം ഉറപ്പാക്കണം എന്നും ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര മൃഗസംരക്ഷണ മന്ത്രിക്കും കത്തയച്ചു.
/filters:format(webp)/sathyam/media/media_files/2025/12/23/bird-feaver-2025-12-23-20-27-05.jpg)
പക്ഷിപ്പനിക്ക് ദീർഘകാല പ്രതിരോധ നടപടിയെടുക്കണം. ക്രിസ്മസ് പുതുവത്സര കാലത്ത് ഇത്തരം പകർച്ചവ്യാധികളുടെ വ്യാപനം സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ,
നിയന്ത്രണങ്ങൾ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ മാത്രമായി ചുരുക്കി മറ്റു സ്ഥലങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തണമെന്നും കത്തിൽ കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.
ആവർത്തിച്ചുള്ള മുന്നറിയിപ്പുകളും മുൻകാല അനുഭവങ്ങളും ഉണ്ടായിരുന്നിട്ടും പക്ഷിപ്പനി വീണ്ടും പടരുന്നതിനെതി രെ ഫലപ്രദമായ പ്രതിരോധ നിയന്ത്രണ സംവിധാനം നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിന്റെ തെളിവാണ് ഇതെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി.
പക്ഷികളെ കൊന്നൊടുക്കിയ എല്ലാ കർഷകർക്കും ന്യായവും സമയബന്ധിതവും സുതാര്യവുമായ നഷ്ടപരിഹാരം സർക്കാർ ഉറപ്പാക്കണം. നഷ്ടമുണ്ടാകുന്ന കുടുംബങ്ങൾക്ക് ഉടൻ പുനരധിവാസവും ഉപജീവനമാർഗ്ഗവും നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us