/sathyam/media/media_files/rohghXKvxxfmNqijd5SD.jpg)
ആലപ്പുഴ: പക്ഷിപ്പനിയെ തുടർന്ന് ചിക്കൻ വിഭവങ്ങളുടെ വിൽപ്പന നിരോധിച്ചതോടെ ആലപ്പുഴയിലെ ഹോട്ടൽ മേഖല പ്രതിസന്ധിയിലായി.
ശീതീകരിച്ച കോഴിയിറച്ചിക്കും വിലക്ക് ഏർപ്പെടുത്തിയതിനെതിരെ ഹോട്ടലുടമകൾ കലക്ടർക്ക് നിവേദനം നൽകിയെങ്കിലും പ്രോട്ടോക്കോൾ പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. ഇതിൽ പ്രതിഷേധിച്ച് നാളെ മുതൽ ഹോട്ടലുകൾ അടച്ചിടാൻ ഹോട്ടലുടമ അസോസിയേഷൻ തീരുമാനിച്ചു.
ജില്ലയിലെ എട്ട് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. ബാധിത മേഖലകളുടെ 10 കിലോമീറ്റർ ചുറ്റളവിൽ മുട്ടയും മാംസവും വിൽക്കുന്നത് നിരോധിച്ചു.
ഇതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലുകളിൽ പരിശോധന നടത്തി. ചിക്കൻ വിഭവ നിരോധനത്തിനെതിരെ ഹോട്ടലുടമകളുടെ പ്രതിഷേധം തുടരുകയാണ്.
അതേസമയം, കോഴിയിറച്ചി വ്യാപാര മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ നിവേദനം നൽകി. ജില്ലയിൽ ഇതുവരെ 24,309 പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കിയതായും, പക്ഷികളെ കൊന്നൊടുക്കിയ പ്രദേശങ്ങളിൽ അണുനശീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us