New Update
/sathyam/media/media_files/UqOGVEcJKvrsmaTNkbQZ.jpg)
ആലപ്പുഴ: ആലപ്പുഴയിൽ കാക്കകള്‍ കൂട്ടത്തോടെ ചത്തതിന് കാരണം പക്ഷിപ്പനിയെന്ന് സ്ഥിരീകരണം. ഭോപാല്‍ ലാബിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേരളത്തില്‍ ആദ്യമായാണ് കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്.
Advertisment
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയിലെ മുഹമ്മയിലെ ചില ഭാഗങ്ങളില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തത് ശ്രദ്ധയില്‍പെട്ടിരുന്നു. തുടര്‍ന്ന് സാമ്പിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളില്‍ സന്ദര്‍ശിച്ച് പഠനം നടക്കുന്നതിന് വിദഗ്ധ സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. പഠനം നടത്തി രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us