/sathyam/media/media_files/2025/11/21/bishop-malayil-sabu-koshy-cherian-2025-11-21-15-12-37.jpg)
കോട്ടയം: സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായി ഭവനങ്ങളിലെത്തുന്ന ബൂത്ത്‌ലെവല്‍ ഓഫീസര്‍മാര്‍ക്കും റവന്യൂ വകുപ്പ് ജീവനക്കാര്‍ക്കും ആവശ്യമായ സഹായസഹകരണങ്ങള്‍ ലഭ്യമാക്കാന്‍ സഭാംഗങ്ങളെ ആഹ്വാനം ചെയ്യുന്ന സി.എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ 'ബിഷപ്പിന്റെ കത്ത് ' പുറത്തിറങ്ങി.
വീടുകളില്‍ ലഭിച്ചിരിക്കുന്ന എന്യൂമറേഷന്‍ ഫോമുകള്‍ സഭാംഗങ്ങള്‍ ക്യത്യമായും സമയബന്ധിതമായും പൂരിപ്പിച്ചു നല്‍കി എസ്.ഐ.ആര്‍ പ്രക്രിയയുടെ ഭാഗമാകണമെന്നു സഭാംഗങ്ങള്‍ക്കയച്ച ബിഷപ്പിന്റെ സന്ദേശത്തില്‍ പറയുന്നു.
സഭയിലെ അത്മായ സംഘടന, യുവജന പ്രസ്ഥാനം എന്നിവയുടെ നേതൃത്വത്തില്‍ എസ്.ഐ.ആര്‍ പ്രക്രിയയില്‍ ഭാഗമാകുന്നതിനു സഭാംഗങ്ങളെ സഹായിക്കണമെന്നും സന്ദേശത്തിലൂടെ ആഹ്വാനം ചെയ്യുന്നു.
എസ്.ഐ.ആര്‍. പ്രക്രിയയെക്കുറിച്ച് മാത്രം പരാമര്‍ശിക്കുന്ന ബിഷപ്പിന്റെ കത്ത് സി.എസ്.ഐ. മധ്യകേരള മഹായിടവകയിലെ പള്ളികളില്‍ നാളെയും അടുത്ത ഞായറാഴ്ചയും ആരാധനമധ്യേ വായിക്കുവാനും, ഇടവകകളിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുവാനും വൈദികര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us