ബിഷപ്പ് സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം നടത്തിയ ആളെ തിരിച്ചറിഞ്ഞു, ആക്രമിച്ചത് വണ്ണപ്പുറം സ്വദേശി അൻവർ നജീബ്

വിമാനത്താവളത്തിൽനിന്നു പാലായിലേക്കു മടങ്ങുകയായിരുന്ന ഷംഷബാദ് സഹായ മെത്രാൻ ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ സഞ്ചരിച്ച കാർ പെരുമ്പാവൂരിൽ വച്ച് ലോറിയിൽ തട്ടിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം

New Update
car

മൂവാറ്റുപുഴ : മുവാറ്റുപുഴയിൽ ബിഷപ്പ് സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു.

Advertisment

വണ്ണപ്പുറം കഞ്ഞിക്കുഴി വെള്ളാപ്പിള്ളിൽ അൻവർ നജീബ് (25) നെതിരെയാണ് പേലീസ് കേസെടുത്തത്.

ഇന്നലെ രാത്രി എട്ടോടെ മൂവാറ്റുപുഴ വെള്ളൂർകുന്നം സിഗ്നലിന് സമീപമാണ് ആക്രമണം ഉണ്ടായത്.

 വിമാനത്താവളത്തിൽനിന്നു പാലായിലേക്കു മടങ്ങുകയായിരുന്ന ഷംഷബാദ് സഹായ മെത്രാൻ ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ സഞ്ചരിച്ച കാർ പെരുമ്പാവൂരിൽ വച്ച് ലോറിയിൽ തട്ടിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

പെരുമ്പാവൂരിൽനിന്നു കാറിനെ പിന്തുടർന്ന് എത്തിയ ലോറിയിലെ ഡ്രൈവർ വെള്ളൂർക്കുന്നത്ത് സിഗ്നലിൽ നിർത്തിയിട്ടിരുന്ന കാറിനു നേരെ പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ കാറിന്‍റെ ലൈറ്റുകളും മറ്റും തകർന്നിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്നു മൂവാറ്റുപുഴ പോലീസ് പറഞ്ഞു.

Advertisment