/sathyam/media/media_files/PxSZb7lOKuQEp9aMaYkz.jpg)
കോട്ടയം: ഇക്കുറി ബി.ജെ.പിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന ജില്ലയാണു കോട്ടയം. രണ്ടു പഞ്ചായത്തുകളാണ് ബി.ജെ.പിക്കുണ്ടായിരുന്നത്, പള്ളിക്കത്തോടും മുത്തോലിയും.
ഇക്കുറി രണ്ടു പഞ്ചായത്തുകളും നിലനിര്‍ത്താമെന്നും അധികം പഞ്ചായത്തുകള്‍ പിടിച്ചെടുക്കാമെന്ന ബി.ജെ.പിയുടെ മോഹത്തിന് ഒരു പരിധി വരെ തിരിച്ചടിയായത് എല്‍.ഡി.എഫ് പ്രവര്‍ത്തകരും യുഡി.എഫ് പ്രവര്‍ത്തകരും ബി.ജെ.പിക്ക് എതിരായി ക്രോസ് വോട്ട് ചെയ്തതായിരുന്നു.
പള്ളിക്കത്തോട്ടില്‍ വിജയിച്ചില്ലെങ്കിലും ബി.ജെ.പിയെ തൂത്തെറിയുമെന്നു പരസ്യമായി പറഞ്ഞിരുന്നു. മുത്തോലിയിലും സമാന ധാരണയുണ്ടായി. ബി.ജെ.പിക്കു സ്ഥാനം നഷ്ടമായതോടെ തോറ്റ സ്ഥാനാര്‍ഥികള്‍ വരെ ആവേശത്തലായിരുന്നു. മുത്തോലിയില്‍ യു.ഡി.എഫ് വോട്ടുകള്‍ എല്‍.ഡി.എഫിന് അനുകൂലമായി കുത്തി.
അതേസമയം, കൈയിലുണ്ടായിരുന്ന രണ്ടു പഞ്ചായത്തുകള്‍ കൈവിട്ടപ്പോള്‍, മൂന്നിടത്ത് കാവിക്കൊടി പാറിക്കാന്‍ ബി.ജെ.പിക്കു സാധിച്ചു. കിടങ്ങൂരും അയ്മനവും പൂഞ്ഞാര്‍ തെക്കേക്കരയും ബി.ജെ.പി പിടിച്ചെടുത്തു. ആദ്യമായി നാലു ബ്ലോക്കു പഞ്ചായത്തുകളിലും വിജയിച്ചു. വാഴൂര്‍, മാടപ്പള്ളി ബ്ലോക്കുകളില്‍ ഓരോ സീറ്റും ഈരാറ്റുപേട്ട ബ്ലോക്കില്‍ രണ്ട് സീറ്റും ബി.ജെ.പി നേടി.
കഴിഞ്ഞ തവണ ഏഴ് സീറ്റുകളുണ്ടായിരുന്ന അയ്മത്ത് ഇക്കുറി ഒന്‍പതായി ഉയര്‍ത്താന്‍ സാധിച്ചു. ഇതോടെ സി.പി.എമ്മിന് ഭരണം നഷ്ടമായി. സി.പി.എമ്മിന് ആറും സി.പി.ഐക്ക് ഒന്നും യു.ഡി.എഫിന് ആറും വീതം സീറ്റുകളാണുള്ളത്. എല്‍.ഡി.എഫ് ഭരിച്ച പുതുപ്പള്ളി യു.ഡി.എഫ് നേടിയപ്പോള്‍ നാലു സീറ്റുകളോടെ ബി.ജെ.പി പ്രതിപക്ഷമായി.
ബി.ജെ.പി ഏറ്റവും അധികം പ്രതീക്ഷ പങ്കുവച്ചിരുന്ന പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ ഭരണം പിടിക്കാനായത് ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടെയില്‍ ബി.ജെ.പിയില്‍ ലഭിക്കുന്ന അംഗീകാരം കൂടിയായി. ഇവിടെ ആകെയുള്ള 15 സീറ്റുകളില്‍ എട്ടും ബി.ജെ.പി നേടി. ബി.ജെ.പി-8, എല്‍.ഡി.എഫ്-5, യു.ഡി.എഫ്-2 എന്നിങ്ങനെയാണ് കക്ഷിനില.
കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായിരുന്ന കിടങ്ങൂരില്‍ 16ല്‍ ഏഴ് സീറ്റുകളും നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തുന്നത്. യു.ഡി.എഫിന് അഞ്ചും എല്‍.ഡി.എഫിന് നാലും സീറ്റുകള്‍ നേടാനേ കഴിഞ്ഞുള്ളൂ.
മുത്തോലി പഞ്ചായത്തിലെ പരാജയം പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നെങ്കിലും പള്ളിക്കത്തോട്ടിലെ തോല്‍വി പാര്‍ട്ടിയിലെ കലഹത്തിന് കാരണമാകും. ക്രോസ് വോട്ടിങ്ങിനൊപ്പം ബി.ഡി.ജെ.എസിനെ പിണക്കിയതും പാര്‍ട്ടിലെ പടലപ്പിണക്കവുമാണ് ഏറ്റവും കുറവ് സീറ്റുകളെന്ന ദയീനയ അവസ്ഥയിലേക്ക് എത്തിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us