കോഴിക്കോട്: പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ 'ബിജെപിയില്‍ കുറുവാസംഘം' എന്നാരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോഴിക്കോട് പോസ്റ്ററുകള്‍.
'വി മുരളീധരന്‍, കെ സുരേന്ദ്രന്‍, പി രഘുനാഥ് എന്നിവര്‍ ബിജെപിയിലെ കുറവാ സംഘം, ഇവരെ പുറത്താക്കൂ, ബിജെപിയെ രക്ഷിക്കൂ' എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്.
ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിന്റെ ബോര്‍ഡിനു മുകളിലും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. എഴുതി തയ്യാറാക്കിയ പോസ്റ്ററുകള്‍ ഇന്നലെ രാത്രിയാണ് ഒട്ടിച്ചതെന്നാണ് വിവരം.