/sathyam/media/media_files/2025/12/13/congress-bjp-cpm-flag-2025-12-13-18-17-25.jpg)
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടു കണക്കില്‍ ജില്ലയില്‍ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ വോട്ട് വര്‍ധിപ്പിച്ച് ബി.ജെ.പി. ബി.ജെ.പിയ്ക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് കാഞ്ഞിരപ്പള്ളിയിലാണ്- 26694 വോട്ട്, പൂഞ്ഞാറില്‍ 23160 വോട്ട് ഉണ്ട്.
പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ പ്രകടനമാണ് പൂഞ്ഞാറില്‍ ബി.ജെ.പി. വോട്ട് വര്‍ധിക്കാന്‍ കാരണം. ഇക്കുറി, പള്ളിക്കത്തോട്, മുത്തോലി പഞ്ചായത്തുകള്‍ ബി.ജെ.പിക്കു നഷ്ടപ്പെട്ടെങ്കിലും അയ്മനം, കിടങ്ങൂര്‍, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകള്‍ ബി.ജെ.പിക്കു ലഭിച്ചിരുന്നു.
എല്‍.ഡി.എഫിന് മേല്‍കൈയ്യുള്ള കാഞ്ഞിരപ്പള്ളിയില്‍ ബി.ജെ.പി വോട്ട് വര്‍ധിപ്പിക്കുന്നത് ആശങ്കയോടെയാണ് നേതൃത്വം കാണുന്നത്. കാഞ്ഞിരപ്പള്ളിയില്‍ ഭൂരിപക്ഷം ഉയര്‍ന്നു നില്‍ക്കുന്നതും ബി.ജെ.പി. വോട്ട് മണ്ഡലത്തില്‍ വര്‍ധിക്കുന്നതും യു.ഡി.എഫ്. ശ്രദ്ധേയോടെ നിരീക്ഷിക്കുകയാണ്.
ക്രൈ്‌സതവ ഹൈന്ദവ വോട്ടുകള്‍ ബി.ജെ.പിക്കു വലിയ തോതില്‍ ലഭിച്ചു എന്നാണ് മറ്റു മുന്നണികളുടെ വിലയിരുത്തല്‍. ഇതില്‍ ക്രൈസ്തവ വോട്ടുകള്‍ ബി.ജെ.പിയിലേക്കു പോകുന്നതില്‍ ഇരു മുന്നണികള്‍ക്കും ആശങ്കയുണ്ട്. വരുന്ന നിമസഭാ തെരഞ്ഞെടുപ്പില്‍ ഇതൊരു ട്രെന്‍ഡ് സൃഷ്ടിക്കുമോ എന്നാണ് ഇടതു വലതു മുന്നണികള്‍ക്ക് ആശങ്ക.
അടുത്തിടെ ബി.ജെ.പിയും സഭാ നേതൃത്വങ്ങളും തമ്മില്‍ മികച്ച ബന്ധത്തിലാണ്. സീറോ മലബാര്‍ സഭാ നേതൃത്വവും പ്രധാന മന്ത്രി നരേന്ദ്ര മോഡിയും അടുത്തിടെ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. മുനമ്പം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സഭയും ബി.ജെ.പിയും യോജിച്ചാണ് പോകുന്നത്. ക്രൈസ്തവര്‍ക്കിടയില്‍ വോട്ട് ഷെയര്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കു സാധിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us