/sathyam/media/media_files/6VkmOYRH1vyOU84Rv8Yp.jpg)
കോട്ടയം: ജില്ലയില്‍ പ്രതീക്ഷവെച്ച പഞ്ചായത്തുകളില്‍ പിന്നിലേക്കു പോയ എന്‍.ഡി.എയ്ക്ക് ആശ്വാസ തുരത്താകാന്‍ കിടങ്ങൂര്‍ പഞ്ചായത്ത്. ഏഴിടത്താണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്.
യു.ഡി.എഫ് അഞ്ചിടത്തു ലീഡ് ചെയ്യുമ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് എല്‍ഡി.എഫ് പിന്തള്ളപ്പെട്ടു.
കുമ്മണ്ണൂര്‍, ഉത്തമേശ്വരം, കിടങ്ങൂര്‍ സൗത്ത്, കിടങ്ങൂര്‍ ടെമ്പിള്‍, കട്ടച്ചിറ, ശിവകുളങ്കര, പുഞ്ചാപ്പാടം എന്നിവിടങ്ങളിലാണ് ബി.ജെ.പി ലീഡ് ഉയര്‍ത്തിയിരിക്കുന്നത്.
പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തും ബി.ജെ.പി പ്രതീക്ഷവെക്കുന്നു. ഏഴു സീറ്റിലാണ് എന്‍.ഡി.എ ഇവിടെ ലീഡ് ചെയ്യുന്നത്. എൽഡിഎഫ് ആറ് , യു.ഡി.എഫ് രണ്ട്. പൂഞ്ഞാര്‍ ടൗണില്‍ സ്വതന്ത്രന്‍ വിജയിക്കുകയും ചെയ്തു.
ഒരു ഫലമാണ് ഇനി വരാനുള്ളത്. എല്‍.ഡി.എഫും ഇടമനയില്‍ ലീഡ് ചെയ്യുന്നു. ഇതോടെ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ആരു ഭരിക്കണമെന്നു സ്വന്തന്ത്രന്‍ തീരുമാനിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us